ജീസാനിൽ കനത്ത മഴ

ജീസാൻ: ജീസാ​​െൻറ വിവിധ ഭാഗങ്ങളിൽ ശനിയാഴ്​ച കനത്ത മഴ ലഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മേഖലയിൽ കൊടും ചൂടാണ്​ അനുഭവപ്പെട്ടിരുന്നത്​. ഹിർസ്​, അബൂ ഉറൈഷ്​, ളമദ്, ആരിദ്​​ തുടങ്ങിയ മേഖലകളിലാണ്​ മഴയുണ്ടായത്​.
മഴയെ തുടർന്ന്​ പലയിടങ്ങളിലും വൈദ്യുതി വിതരണം നിലച്ചതായി റിപ്പോർട്ടുണ്ട്​. ജിസാൻ മേഖലയിലെ ചില ഭാഗങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായത്​ ശക്​തമായ കാറ്റ്​ മൂലമാണെന്ന്​ സൗദി ഇലക്​ട്രിക്​ കമ്പനി ട്വിറ്ററിൽ അറിയിച്ചു. ഉപഭോക്​താക്കൾ എത്രയും വേഗം വൈദ്യുതി ബന്ധം പുനഃസ്​ഥാപിക്കുന്നതിനുള്ള ജോലികൾ നടന്നു വരികയാണെന്നും കമ്പനി വ്യക്​തമാക്കി.


Tags:    
News Summary - jeesaan-rain-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.