ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ  അവകാശങ്ങള്‍ ഉറപ്പാക്കി മന്ത്രാലയം

ജിദ്ദ: ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് ഹജ്ജ് മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കി. പുതുതായി നിലവില്‍ വരുന്ന നിരീക്ഷണ സമിതികള്‍, കമ്യൂണിക്കേഷന്‍ സെന്‍ററുകള്‍ എന്നിവ വഴി പരാതികളും അഭിപ്രായങ്ങളും ശേഖരിച്ച് കൂടുതല്‍ മികച്ച സേവനം ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 
വിദേശ തീര്‍ഥാടകരുടെ കരാര്‍ പ്രകാരമുള്ള അവകാശങ്ങള്‍ നൂറുശതമാനം സംരക്ഷിക്കും. അവര്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, താമസ സൗകര്യം, ഭക്ഷണം, യാത്ര എന്നിവ കര്‍ക്കശമായി നിരീക്ഷിക്കും. 
ലഭിക്കുന്ന പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നടപടിയും മന്ത്രാലയം ഉറപ്പുനല്‍കുന്നു. 
നിലവാരമില്ലാത്ത സേവനം നല്‍കുന്ന ഹജ്ജ് സര്‍വീസ് കമ്പനിക്ക് പിഴയും വിലക്കും വരും. ക്രമക്കേടിന്‍െറ തോത് അനുസരിച്ച് ഒരു സീസണിലേക്കോ, കൂടുതല്‍ സീസണുകളിലേക്കോ വിലക്ക് ഏര്‍പ്പെടുത്തും. ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. 
മന്ത്രാലയത്തിന്‍െറ പുതിയ നിബന്ധനകള്‍ അനുസരിച്ച് വിദേശ തീര്‍ഥാടകര്‍ക്കുള്ള അവകാശങ്ങള്‍: 
തീര്‍ഥാടകന്‍െറ വ്യക്തിപരമായ സുരക്ഷയും സേവനദാതാവുമായുള്ള കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം ഉറപ്പുവരുത്തും. മികച്ച താമസം, യാത്ര, ഭക്ഷണം, പുണ്യസ്ഥലങ്ങളിലെ മറ്റ് സേവനങ്ങള്‍ എന്നിവ ഉറപ്പാക്കും. കമ്പനികള്‍ക്കെതിരെ തീര്‍ഥാടകര്‍ക്ക് പരാതി നല്‍കാം. ബന്ധപ്പെട്ട സമിതികള്‍ പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. 
ലൈസന്‍സുള്ള സേവന ദാതാക്കളുടെ പ്രകടനം മന്ത്രാലയം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും. 
ഉംറ തീര്‍ഥാടകരുടെ അവകാശങ്ങള്‍: 
സുരക്ഷയും സ്വാസ്ഥ്യവും. അവശ്യം വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും. പരാതികള്‍ സ്വീകരിക്കും. വരവേല്‍പ്പും യാത്രയയപ്പും. യാത്ര. ലഗേജിന്‍െറ സുരക്ഷിതമായ കൈമാറ്റം. കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. വിമാന ടിക്കറ്റ് ഉറപ്പുവരുത്തും. 
വിമാനടിക്കറ്റ് നഷ്ടപ്പെട്ടുപോയാല്‍ പകരം സംഘടിപ്പിച്ചുനല്‍കും. വിദേശ ഏജന്‍റിന്‍െറ പക്കല്‍ നിന്നാകും പുതിയ ടിക്കറ്റിനുള്ള തുക ഈടാക്കുക. 
ആഭ്യന്തര തീര്‍ഥാടകരുടെ അവകാശങ്ങള്‍:
കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടാന്‍ ലൈസന്‍സ്ഡ് കമ്പനികളില്‍ നിന്ന് സാമ്പത്തിക ഗ്യാരണ്ടി മന്ത്രാലയം ഉറപ്പുവരുത്തും. കമ്പനികളുടെ സേവനം കൃത്യമായി നിരീക്ഷിക്കും. പരാതികള്‍ പരിഹരിക്കും.  ക്രമക്കേട് കാട്ടുന്ന കമ്പനികള്‍ക്കെതിരെ നടപടി, ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ പരിഗണിക്കും. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കോടതിയിലത്തെിയാല്‍ തീര്‍ഥാടകന്‍െറ അവകാശങ്ങള്‍ ഉറപ്പാക്കും. നഷ്ടപരിഹാര തുക ഒൗദ്യോഗിക ചാനലുകള്‍ വഴി ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കും.

Tags:    
News Summary - jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.