ജി​ദ്ദ ഉ​ല്ലാ​സ​ബോ​ട്ട്‌ ക്ല​ബ്​ ഉ​ദ്​​ഘാ​ട​ന​ത്തി​ന്​​ അ​ര​ങ്ങേ​റി​യ ക​രി​മ​രു​ന്ന്​ പ്ര​യോ​ഗം

ജിദ്ദ സീസണിൽ ഉല്ലാസബോട്ട്‌ ക്ലബിന് തുടക്കം

ജിദ്ദ: ജിദ്ദ സീസൺ ഉത്സവത്തിന്‍റെ ഭാഗമായി ജിദ്ദ യാച്ച് ക്ലബ് (ജിദ്ദ ഉല്ലാസബോട്ട് ക്ലബ്) പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യ കടൽ ഉല്ലാസമേഖലയായ 'അൽമറീനാ'യിൽ ആകർഷകമായ അന്തരീക്ഷത്തിൽ വലിയ ജനസാന്നിധ്യത്തിലാണ് ക്ലബിന്‍റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഉദ്ഘാടനവേളയിൽ കരിമരുന്നും വൈവിധ്യമാർന്ന മിന്നും ലൈവ് ഷോകളുമുണ്ടായിരുന്നു. ജിദ്ദ സീസണിലെ സന്ദർശകർക്ക് വിവിധ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കടൽത്തീരത്തെ സീസണിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നായി മറീന പ്രദേശത്തെ അതിമനോഹരമായ കടൽ കാഴ്ചകൾ വേറിട്ടുനിൽക്കുന്നു. ആഡംബര റസ്റ്റാറൻറുകൾ, കഫേകൾ, ഫാഷൻ വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഗിഫ്റ്റുകൾ എന്നിവക്കായുള്ള കടകൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള വിവിധ വസ്തുക്കളുടെ സ്റ്റോറുകൾ എന്നിവ പ്രദേശത്തുണ്ട്.


ഉ​ല്ലാ​സ ബോ​ട്ട്  


മ​റീ​ന​യി​ലെ യാ​ച്ച്​ ക്ല​ബ്​ കാ​ഴ്ച​ക​ൾ


 


Tags:    
News Summary - Jeddah Yacht Club launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.