ജിദ്ദ ത്രീ സ്റ്റാർ സംഘടിപ്പിച്ച ‘സന്ധ്യാരാഗം’ സംഗീതവിരുന്നിൽ നിന്ന്
ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിെൻറ നേതൃത്വത്തിൽ ‘സന്ധ്യാരാഗം’ എന്ന പേരിൽ സംഗീതവിരുന്ന് സംഘടിപ്പിച്ചു. ബാഗ്ദാദിയ ഹൈപ്പർ അൽവഫ വേദിയിൽ നടന്ന പരിപാടി ഗുഡ് ഹോപ്പ് ഇൻറർനാഷനൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജുനൈസ് ബാബു ഉദ്ഘാടനം ചെയ്തു. ജാഫറലി പാലക്കോട്, ഖാജ മൊയ്‌തീൻ, വാസു ഹംദാൻ, ഹസ്സൻ കൊണ്ടോട്ടി, മോഹൻ ബാലൻ, ജ്യോതി ബാബുകുമാർ, ബാദുഷ, മൻസൂർ ഫറോക്ക്, അർഷാദ് എന്നിവർ സംസാരിച്ചു.
സോഫിയ സുനിൽ, രമ്യ ബ്രൂസ്, ഐശ്വര്യ അനിൽ, അഷ്റഫ് വലിയോറ, റാഫി ആലുവ, സത്യൻ പി. നായർ, ഹസ്സൻ കൊണ്ടോട്ടി, മൻസൂർ നിലമ്പൂർ, അഫ്ര സബീൻ റാഫി, ഗഫൂർ തൃപ്പനച്ചി, ആർദ്ര, മൻസൂർ പാങ്ങ്, രഞ്ജു തുടങ്ങിയവർ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ വിവിധ ഗാനങ്ങൾ ആലപിച്ചു. നിഫാ നജീബ്, നുഹാ നജീബ് എന്നീ കുരുന്നുകൾ അവതരിപ്പിച്ച നൃത്താവിഷ്കാരം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സുവിജ സത്യൻ അവതാരകയായിരുന്നു. പ്രോഗ്രാം കോഓഡിനേറ്റർ നൂഹ് ബീമാപ്പള്ളി സ്വാഗതവും ചെയർമാൻ നവാസ് ബീമാപ്പള്ളി നന്ദിയും പറഞ്ഞു. ഗഫൂർ മാഹി, ഷാജി കായംകുളം, നിസാർ കരുനാഗപ്പള്ളി എന്നിവർ സദസ്സ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.