ജിദ്ദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള ടൂർ വിങ് സംഘടിപ്പിച്ച കപ്പൽയാത്ര അവിസ്മരണീയമായി. ജിദ്ദയിലെ വിനോദ കേന്ദ്രമായ അബ്ഹൂറിലെ ചെങ്കടൽ തീരത്ത് നടത്തിയ കപ്പൽയാത്രയിൽ കുടുംബിനികളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. വിനോദത്തോടൊപ്പം വിജ്ഞാനപ്രദമായ പരിപാടികളും ഉൾപ്പെടുത്തിയ കപ്പൽയാത്ര കുട്ടികൾക്കും കുടുംബിനികൾക്കും വേറിട്ട അനുഭവം സമ്മാനിച്ചു.
യാത്രയിൽ മദ്ഹ് ഗാനങ്ങൾ, ക്വിസ് മത്സരം, ചിത്രരചന, ദഫ്മുട്ട്, വിവിധ ഗെയിമുകൾ എന്നിവ നടന്നു. എസ്.ഐ.സി നേരത്തേ നടത്തിയ ഈജിപ്ത്, ജോർഡൻ ചരിത്രപഠന യാത്രകളുടെ വിഡിയോ പ്രദർശനവും നടന്നു.
ക്വിസ് മത്സരത്തിൽ ജംഷാദ് കോഡൂർ, ജംഷീന കോട്ടോപ്പാടം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കപ്പൽയാത്രക്ക് എസ്.ഐ.സി സിയാറ ആൻഡ് ടൂർ വിങ് ഭാരവാഹികളായ സൈനുൽ ആബിദീൻ തങ്ങൾ വേങ്ങൂർ, മുസ്തഫ പട്ടാമ്പി, ഫത്താഹ് താനൂർ, മുഹമ്മദ് ഫിറോസ് കൊളത്തൂർ, അഷ്റഫ് ദാരിമി മണ്ണാർക്കാട്, നിസാർ മടവൂർ, ലത്തീഫ് പൂനൂർ, അലി പാങ്ങ്, സിദ്ദീഖ് മേൽമുറി, ജെ.ഇ. അഷ്റഫ്, ഷൗക്കത്ത്, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.