പ്രവാസം മതിയാക്കി മടങ്ങുന്ന നാസർ ശാന്തപുരത്തിന് ജിദ്ദയിലെ ശാന്തപുരം മഹല്ല് നിവാസികൾ നൽകിയ യാത്രയയപ്പ് 

നാസർ ശാന്തപുരത്തിന് ജിദ്ദ ശാന്തപുരം മഹല്ല് കമ്മിറ്റി യാത്രയയപ്പ്

ജിദ്ദ: 43 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന നാസർ ശാന്തപുരത്തിന് ജിദ്ദയിലെ ശാന്തപുരം മഹല്ല് നിവാസികൾ യാത്രയയപ്പ് നൽകി.

ജനറൽ സെക്രട്ടറി ബീരാൻ ആനമങ്ങാടൻ നാസർ ശാന്തപുരത്തിന്റെ 43 വർഷം നീണ്ടുനിന്ന പ്രവാസ ജീവിതം ഹ്രസ്വമായി അവതരിപ്പിച്ചു.

1984ൽ ജിദ്ദയിൽ ശാന്തപുരം മഹല്ല് കമ്മിറ്റി രൂപവത്കരിച്ചതുമുതൽ വർക്കിങ് കമ്മിറ്റി അംഗം, ജോയന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങൾ അദ്ദേഹം ഭംഗിയായി നിറവേറ്റിയതായി യോഗം വിലയിരുത്തി. കമ്മിറ്റി പ്രസിഡന്റായി നാലുപ്രാവശ്യം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറേക്കാലം നിർജീവമായിക്കിടന്ന ശാന്തപുരം മഹല്ല് വെൽഫെയർ അസോസിയേഷനെ ഇന്നത്തെ നിലയിലേക്കെത്തിക്കാൻ ചുക്കാൻ പിടിക്കുകയും അന്നു മുതൽ ഇന്നുവരെ അതിന്റെ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു.

ആദ്യമായി ജിദ്ദയിലെ മഹല്ല് നിവാസികളുടെ ഡേറ്റബേസ് തയാറാക്കിയത് നാസർ ശാന്തപുരമായിരുന്നു. ശേഷം സംഘടനക്ക് ഭരണഘടന ഉണ്ടാക്കാൻ നേതൃത്വം നൽകി. ജിദ്ദയിലെ മഹല്ല് കൂട്ടായ്മ നിവാസികളായ കെ.ടി. കമറുദ്ദീൻ, കെ.വി. ഫാറൂഖ്, പി.സി. മുജീബ്, ഉമ്മർ കുരിക്കൾ, അബ്ദുൽ ഹമീദ് നെടുമണ്ണിൽ എന്നിവരും അൽ ജാമിഅ ഇസ്‍ലാമിയ ശാന്തപുരം അലുമ്നിയെ പ്രതിനിധാനംചെയ്ത് ആബിദ് ഹുസൈൻ, ഇബ്രാഹിം ഷംനാട്, സക്കീർ ഹുസൈൻ എന്നിവരും സംസാരിച്ചു. ഹനീഫ മാസ്റ്റർ, സഹറിഷ് ഖമർ എന്നിവർ ഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.ഷബീർ അലി സ്വാഗതവും പി.സി. മുജീബ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Jeddah Shantapuram Mahal Committee farewell to Nassar Shantapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.