ജിദ്ദയിൽ കോർണിഷിലും ബലദിലും വർണപകിട്ടാർന്ന പരിപാടികൾ

ജിദ്ദ: ദേശീയാഘോഷത്തിൽ ജിദ്ദ മേഖലയിലും വർണപകിട്ടാർന്ന പരിപാടികൾ. രണ്ട്​ ദിവസം മുമ്പ്​ ആഘോഷപരിപാടികൾക്ക്​ രികൊളുത്തിയിരുന്നുവെങ്കിലും ശനിയാഴ്​ച രാത്രിയോടെ ജിദ്ദ പട്ടണം അക്ഷരാർഥത്തിൽ ദേശീയദിനാഘോഷ തിമർപ്പിലായി. യുവാക്കളും കുട്ടികളും വാഹനങ്ങളിൽ കൊടികളേന്തിയും ആർത്തുല്ലസിച്ചും ആ​ഘോഷത്തിൽ പങ്കാളികളായി. നേരം പുലരുവോളം ആഘോഷം തുടർന്നു. കോർണിഷ്​, ജിദ്ദ ഹിസ്​റ്റോറിക്കൽ മേഖല എന്നിവിടങ്ങളിലാണ്​ പ്രധാന ആഘോഷ പരിപാടികൾ അരങ്ങേറിയത്​. മുനിസിപ്പാലിറ്റിക്ക്​ കീഴിൽ ​കോർണിഷ് തീരം​ വർണ ബൾബുകൾ സ്​ഥാപിച്ച്​ വർണാലകൃതമാക്കിയിരുന്നു​.

കോർണിഷിലേയും ഹിസ്​റ്റോറിക്കൽ മേഖലയിലേയും പരിപാടികൾ കാണാൻ സ്വദേശികളും വിദേശികളുമായ നിരവധി പേരാണ്​ എത്തിയത്​. രാജ്യത്തി​​​​െൻറ ചരിത്രവും പൈതൃകവും തുറന്നുകാട്ടിയ റോഡ്​ഷോയും അലങ്കരിച്ച നിശ്​ചലദൃശ്യങ്ങളും വിനോദ പരിപാടികളും ആളുകളിൽ കൗതുകമുളവാക്കി. വലിയ ട്രക്കുകളിലാണ്​ നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയത്​. ​ട്രക്കുകൾ കോർണിഷ്​ തീര റോഡുകളിലൂടെ ചുറ്റിക്കറങ്ങി. റോഡിന്​ വശങ്ങളിൽ റോഡ്​ ഷോ കാണാൻ സ്​​ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളെത്തിയിരുന്നു.​​ ഹിസ്​റ്റോറിക്കൽ മേഖലയിൽ മിസ്​കുൽ ഖൈരിയ ഒരുക്കിയ പ്രദർശനവും കലാവിനോദപരിപാടികളും കാണാൻ കുടുംബ സമേതം നിരവധിപേർ എത്തി​. 22 ഒാളം പരിപാടികളാണ്​ സ്​ഥലത്ത്​ ഒരുക്കിയത്​. വെടിക്കെട്ടടക്കമുള്ള ആഘോഷ പരിപാടികൾ ഇന്നും തുടരും.​ തിങ്കളാഴ്​ച കൂടി അവധിയായി പ്രഖ്യാപിച്ചതിനാൽ പരിപാടികളിൽ വൻജനബാഹുല്യമുണ്ടാകുമെന്ന്​ സംഘാടകർ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.