നുവാരിയയിലെ തീർഥാടക  സ്വീകരണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

ജിദ്ദ: മക്ക-മദീന ഹൈവേയിലെ നുവാരിയയിൽ സ്​ഥാപിച്ച തീർഥാടക സ്വീകരണ കേ​ന്ദ്രം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബൻദർ ഉദ്​ഘാടം ചെയ്​തു. മക്കയിലേക്കും പുറത്തേക്കുമുള്ള തീർഥാടകരുടെ സഞ്ചാരം അനായാസമാക്കുകയെന്ന ഉ​ദ്ദേശത്തോടെയാണ്​ കേന്ദ്രം സ്​ഥാപിച്ചത്​. ബസുകളുടെ കാത്തുനിൽപ്പ്​​ സമയം ഗണ്യമായി കുറയ്​ക്കാനും ഇതുവഴി കഴിയും. 5,39,000 ചതുരശ്ര മീറ്ററിലാണ്​ കേന്ദ്രം സ്​ഥിതി ചെയ്യുന്നത്​.

മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ അംഗീകാരം നൽകിയ പദ്ധതി റെക്കോഡ്​ വേഗത്തിൽ വെറും 75 ദിവസം കൊണ്ടാണ്​ പണി പൂർത്തിയാക്കിയത്​. 
ഹജ്ജ്​, ഉംറ മന്ത്രാലയം, ഹാദിയ, ഹാജി മുഅത്​മിർ ചാരിറ്റബിൾ അസോസിയേഷൻ, ജനറൽ ഫെഡറേഷൻ ഒാഫ്​ കാർസ്​ ആൻഡ്​ ഡ്രൈവേഴ്​സ്​ തുടങ്ങിയവക്കായി അഞ്ചുവലിയ മന്ദിരങ്ങൾ ഇവിടെയുണ്ട്​. മണിക്കൂറിൽ 300 ബസുകൾ സ്വീകരിക്കാൻ ഇവിടെ സൗകര്യമുണ്ട്​. സമാനമായ കേന്ദ്രം ശുമൈസിയിലും വരാനിരിക്കുകയാണ്​. 

Tags:    
News Summary - jeddah-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.