ജിദ്ദ: ബാൾക്കൻ രാജ്യമായ ബോസ്നിയ ഹെർസഗോവിന സന്ദർശിക്കുന്ന സൗദി കമീഷൻ േഫാർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാൻ പാർലമെൻറ് സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. മുതിർന്ന സൗദി ഭരണപ്രമുഖെൻറ സന്ദർശനം ഇരുരാഷ്ട്രങ്ങളും തമ്മിൽ വളർന്നുവരുന്ന ബന്ധത്തിെൻറ തെളിവാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം സ്പീക്കർ സാഫിത് സോഫ്റ്റിക് പറഞ്ഞു.
ബോസ്നിയയെ പിന്തുണക്കേണ്ടത് തങ്ങളുടെ മതപരവും ജീവകാരുണ്യപരവുമായ ബാധ്യതയാണെന്ന് അമീർ സുൽത്താൻ സൂചിപ്പിച്ചു. ഫഹദ് രാജാവിെൻറ കാലത്ത് യുദ്ധം ആരംഭിച്ചതുമുതൽ യുദ്ധം അവസാനിക്കുകയും നീതി നടപ്പാകുകയും ചെയ്തതുവരെ ബോസ്നിയൻ ജനതയുടെ പ്രശ്നങ്ങൾക്ക് സൽമാൻ രാജാവ് പ്രത്യേക ശ്രദ്ധ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിെൻറ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമെന്ന നിലയിലും യൂറോപ്യൻ വിപണിയുടെ ഭാവി മുൻകൂട്ടി കണ്ടുമാണ് ബോസ്നിയയിൽ സൗദി നിക്ഷേപിക്കുന്നതെന്നും അമീർ സുൽത്താൻ കൂട്ടിച്ചേർത്തു. സരയവോയിലെ കിങ് ഫഹദ് കൾച്ചറൽ സെൻററും അമീർ സുൽത്താൻ സന്ദർശിച്ചു. സൽമാൻ രാജാവിെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് നയതന്ത്ര ദൗത്യവുമായി അമീർ സുൽത്താൻ ബോസ്നിയ ഹെർസഗോവിനയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.