ഒ.​ഐ.​സി.​സി ജി​ദ്ദ വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക സേ​വ​ന കേ​ന്ദ്ര​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ അ​ശോ​ക് കു​മാ​ർ മൈ​ല​പ്ര​യ്ക്ക് കു​മ്പ​ള​ത്തു ശ​ങ്ക​ര​പ്പി​ള്ള ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ജിദ്ദ ഒ.ഐ.സി.സി ശബരിമല തീർത്ഥാടക സേവന കേന്ദ്രം ഉപഹാരം കൈമാറി

ജിദ്ദ: ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ശബരിമല തീർഥാടക സേവന കേന്ദ്രയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കോഓഡിനേറ്റർ അശോക് കുമാർ മൈലപ്രയ്ക്ക് ഉപഹാരം നൽകി ആദരിച്ചു.

അടൂരിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയാണ് ഉപഹാരം കൈമാറിയത്. മതസൗഹാർദത്തിന്റെ മഹിത മാതൃകയായ ശബരിമലയിൽ ജിദ്ദ ഒ.ഐ.സി.സിയുടെ സേവനകേന്ദ്രം നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അടൂർ പ്രകാശ് എം.പി പറഞ്ഞു.

റീജനൽ കമ്മിറ്റി പ്രസിഡന്റ്‌ കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. മിഡിലീസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, എം.ജെ. കണ്ണൻ, സേവന കേന്ദ്ര കൺവീനർ അനിൽ കുമാർ പത്തനംതിട്ട, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, രാജശേഖരൻ അഞ്ചൽ, സലാം പോരുവഴി, ലാലു ശൂരനാട്, അംജിത് അടൂർ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Jeddah O.I.C.C Sabarimala Pilgrim Service Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.