ജിദ്ദ നവോദയ യാംബു ഏരിയ സമ്മേളനത്തിൽ നവോദയ കേന്ദ്ര പ്രസിഡൻറ് കിസ്മത് മമ്പാട്
സംസാരിക്കുന്നു
ജിദ്ദ നവോദയ യാംബു ഏരിയ സമ്മേളനം സമാപിച്ചുയാംബു: ജിദ്ദ നവോദയ യാംബു ഏരിയ സമ്മേളനം സമാപിച്ചു. കേന്ദ്ര പ്രസിഡന്റ് കിസ്മത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെയും ഇന്ത്യയിൽ കേന്ദ്ര സർക്കാർ കേരളമടക്കമുള്ള ബി.ജെ.പിയിതര സംസ്ഥാനങ്ങളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾക്കെതിരെയും കൂട്ടായ പ്രതിരോധം തീർക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
യാംബു ഷറമിൽ പ്രത്യേകം സജ്ജമാക്കിയ വി.എസ് നഗറിൽ വെച്ച് നടന്ന സമ്മേളനം ഗോപി മന്ത്രവാദി, വിനയൻ പാലത്തിങ്ങൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രസീഡിയം നിയന്ത്രിച്ചു. ജിദ്ദ നവോദയ കേന്ദ്ര ട്രഷറർ സി.എം അബ്ദുറഹിമാൻ സംസാരിച്ചു.
വിപിൻ തോമസ് അനുശോചന പ്രമേയവും, ഷൗക്കത്ത് മണ്ണാർക്കാട് രക്തസാക്ഷി പ്രമേയവും വായിച്ചു. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ സാമ്പത്തിക റിപ്പോർട്ടും കേന്ദ്ര രക്ഷാധികാരി സമിതിയംഗം അബ്ദുല്ല മുല്ലപ്പള്ളി സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. നോർക്ക കെയർ പദ്ധതി വിപിലീകരിക്കുക എന്ന വിഷയത്തിൽ സ്പോർട്സ് കൺവീനർ ബിജു വെള്ളിയാംമറ്റവും കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം പിൻവലിക്കുക എന്ന വിഷയത്തിൽ ആരോഗ്യ വേദി കൺവീനർ എബ്രഹാം തോമസ് അവതരിപ്പിച്ച പ്രമേയവും സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു.
നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര പൊതു ചർച്ചക്കുള്ള മറുപടി നൽകി. മീഡിയ കൺവീനർ ബിഹാസ് കരുവാരകുണ്ട് 'ക്രെഡൻഷ്യൽ റിപ്പോർട്ട്' അവതരണം നടത്തി. യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള സോയ യൂനിറ്റിന്റെ പേര് ബലദ് യൂനിറ്റ് ആക്കി മാറ്റണമെന്ന പ്രമേയം പ്രസീഡിയം അംഗീകരിച്ചു. രാജീവ് തിരുവല്ല സ്വാഗതവും സിബിൾ ഡേവിഡ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.