നവോദയ ജിദ്ദ കേന്ദ്ര കൺവെൻഷനിൽ ഷിബു തിരുവനന്തപുരം സംസാരിക്കുന്നു
ജിദ്ദ: നവോദയ കേന്ദ്ര കൺവെൻഷൻ ഓൺലൈൻ വഴി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ മാവേലിക്കര പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കുടുംബവേദി കൺവീനർ നിഷ നൗഫൽ സദസ്സിന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്ര കമ്മിറ്റി ജോയൻറ് സെക്രട്ടറിമാരായ ആസഫ് അലി കരുവാറ്റ രക്തസാക്ഷി പ്രമേയവും, റഫീഖ് പത്തനാപുരം അനുശോചന പ്രമേയവും അവതരിപ്പിച്ചു.
രാജ്ഭവനെ ബി.ജെ.പി ഭവനമാക്കി മാറ്റുന്ന ഗവർണറുടെ നടപടികൾക്കെതിരെയും വിദ്വേഷ മതരാഷ്ട്രീയം തിരികെകൊണ്ടുവരാനുള്ള സംഘ്പരിവാര പരിശ്രമങ്ങൾക്കെതിരെയും കൺവെൻഷനിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനസ് ബാവ, അജോ ജോർജ്ജ് എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.
മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, മുൻ കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് കാക്കു, വൈസ് പ്രസിഡൻറ് അനുപമ ബിജു രാജ് എന്നിവർ സംസാരിച്ചു. ട്രഷറർ സി.എം. അബ്ദുറഹിമാൻ സ്വാഗതവും കേന്ദ്രകമ്മിറ്റി ജോയൻറ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.