ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തിൽ ഖാദർ ചെങ്കള സംസാരിക്കുന്നു
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സി.എച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. റഫീഖ് പാറക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ഉസ്മാൻ അലി പാലത്തിങ്ങൽ, ബഷീർ മൂന്നിയൂർ, ഫൈസൽ ബാബു, സാനിഫ് തുവ്വൂർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ രാഷ്ട്രീയ പ്രവത്തനങ്ങളിലൂടെ പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയ സി.എച്ചിന്റെ ജീവിതം സമൂഹത്തിലെ എല്ലാവർക്കും ഏറെ മാതൃകാപരമാണെന്ന് അനുസ്മരണയോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
നിർധനർക്കും രോഗികൾക്കും ആശ്വാസമേകുന്ന സി.എച്ച്. സെന്ററുകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും അദ്ദേഹം മുന്നോട്ടുവെച്ച സാമൂഹിക സേവനത്തിന്റെ ആശയങ്ങൾ ഇന്നും വിവിധ മേഖലകളിൽ തുടരുകയാണെന്നും അനുസ്മരണ സമ്മേളനം വിലയിരുത്തി. ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രഷറർ വി.പി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
ജംഷീർ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹിളായ സി.കെ.എ റസാഖ് മാസ്റ്റർ, എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കളരാന്തിരി, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, ഷൗക്കത്ത് ഒഴുകൂർ, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ, ജില്ലാ, മണ്ഡലം, പഞ്ചയാത്ത് ഭാരവാഹികൾ അടക്കം ധാരാളം പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.