ജി​ദ്ദ കെ.​എം.​സി.​സി മീ​ഡി​യ വി​ങ് സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ ഡി​ബേ​റ്റ് പ​രി​പാ​ടി​യി​ൽ​നി​ന്ന്

പ്ര​വാ​സ​ലോ​ക​ത്തി​െൻറ പ്ര​തീ​ക്ഷ​ക​ൾ പ​ങ്കു​വെ​ച്ച് ജി​ദ്ദ കെ.​എം.​സി.​സി മീ​ഡി​യ വി​ങ് പാ​ന​ൽ ഡി​ബേ​റ്റ്

ജി​ദ്ദ: കേ​ര​ള​ത്തി​െൻറ ഭാ​വി രാ​ഷ്ട്രീ​യ​വും പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്ത് ജി​ദ്ദ കെ.​എം.​സി.​സി മീ​ഡി​യ വി​ങ്​ ‘കേ​ര​ളം @ 2026 പ്ര​വാ​സ​ത്തി​െൻറ നി​ല​പാ​ടും പ്ര​തീ​ക്ഷ​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ പാ​ന​ൽ ഡി​ബേ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സീ​സ​ൺ റ​സ്റ്റാ​റ​ൻ​റ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​െൻറ മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള ഇ​ട​ത് സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ നാ​ടി​ന് അ​പ​ക​ട​മാ​ണെ​ന്നും പ്ര​വാ​സി​ക​ൾ​ക്ക് വെ​റും വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്ര​വാ​സി പെ​ൻ​ഷ​ൻ എ​ന്ന​ത് സ​ർ​ക്കാ​റി​െൻറ ഔ​ദാ​ര്യ​മ​ല്ല, മ​റി​ച്ച് പ്ര​വാ​സി​യു​ടെ അ​വ​കാ​ശ​മാ​യി മാ​റു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് ച​ർ​ച്ച നി​യ​ന്ത്രി​ച്ച മീ​ഡി​യ വി​ങ് ചെ​യ​ർ​മാ​ൻ സു​ൽ​ഫി​ക്ക​ർ ഒ​താ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ​ത്ത് ഒ​രു പ്ര​വാ​സി മ​രി​ച്ചാ​ൽ മാ​തൃ​രാ​ജ്യ​ത്തു​നി​ന്ന് എ​ന്ത് ആ​നു​കൂ​ല്യ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഗ​ഫൂ​ർ കൊ​ണ്ടോ​ട്ടി ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി​യും പെ​ൻ​ഷ​നും കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്കാ​യി ഫ​ല​പ്ര​ദ​മാ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക, വോ​ട്ട​വ​കാ​ശ​ത്തി​നാ​യി പ്രോ​ക്സി വോ​ട്ട് - ഇ ​ബാ​ല​റ്റ് സം​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

യു.​ഡി.​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കൂ എ​ന്നും ഭൂ​രി​ഭാ​ഗം പ്ര​തി​നി​ധി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ദ്ദ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ റ​സാ​ഖ്, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഹ​ക്കീം പാ​റ​ക്ക​ൽ, വാ​സു, സി​ബി ജോ​ർ​ജ്, കെ.​വി. നാ​സ​ർ, മ​റി​യം ടീ​ച്ച​ർ, മു​ഹ്സി​ന ശ​രീ​ഫ്, മും​താ​സ് ടീ​ച്ച​ർ, ഷ​മീ​ല മൂ​സ, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, അ​ബ്ബാ​സ് ചെ​മ്പ​ൻ, ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ, സി​ദ്ദീ​ഖ്, ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, ഇ​ല്യാ​സ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു. നാ​സ​ർ വെ​ളി​യ​ങ്കോ​ട് ച​ർ​ച്ച ഉ​പ​സം​ഹ​രി​ച്ചു. മീ​ഡി​യ വി​ങ് ക​ൺ​വീ​ന​ർ ജാ​ഫ​ർ പാ​ല​കോ​ട് സ്വാ​ഗ​ത​വും മൂ​സ പ​ട്ട​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ, ബാ​ദു​ഷ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jeddah KMCC Media Wing Panel Debate Shares Expectations of the Travel Industry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.