ജിദ്ദ ഇന്ത്യൻ ഇസ്ലാഹി
സെന്റർ സംഘടിപ്പിച്ച വാരാന്ത്യ ക്ലാസിൽ ശിഹാബ്
സലഫി പ്രസംഗിക്കുന്നു
Posted On
date_range Updated On
date_range ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വാരാന്ത്യ ക്ലാസ്
ജിദ്ദ: ‘ഇസ്ലാം വെറുപ്പ്: സൗഹൃദമാണ് പ്രതിരോധം’ എന്ന ശീർഷകത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ വാരാന്ത്യ ക്ലാസ് സംഘടിപ്പിച്ചു. ശിഹാബ് സലഫി മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കുന്ന ശക്തികളോട് പ്രതികരിക്കേണ്ടത് ക്രിയാത്മകമായിട്ടാണെന്നും തിന്മകളെ നന്മകൊണ്ട് നേരിട്ട് കൊണ്ടാണ് പ്രവാചകൻ ഇസ്ലാമിക സമൂഹത്തിൽ വെറുപ്പിന്റെ ശക്തികളെ അകറ്റിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.