ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ ഫർഹാൻ സ്വലാഹി സംസാരിക്കുന്നു.
ജിദ്ദ: പ്രവാചക സ്നേഹം വർഷത്തിൽ ഒരു ദിവസം മാത്രം നിർവ്വഹിക്കേണ്ട ആചാരമല്ലെന്നും ഒരു വിശ്വസിയുടെ ജീവിതത്തിലുടനീളം ഉണ്ടാകേണ്ടതാണെന്നും യുവ ഇസ്ലാഹീ പ്രഭാഷകനും കണ്ണൂർ ദാറുൽ ബയ്യിനാ കോളേജ് പ്രിൻസിപ്പലുമായ ഫർഹാൻ സ്വലാഹി അഭിപ്രായപ്പെട്ടു.
‘പ്രവാചകസ്നേഹം: ആഘോഷമല്ല, അനുധാവനമാണ്’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെൻററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം അനുയായികൾ മുഹമ്മദ് നബിയെ സ്നേഹിക്കുന്ന പോലെ ലോകത്ത് ഒരു നേതാവും തെൻറ അണികളാൽ സ്നേഹിക്കപ്പെടുന്നില്ലെന്ന് അക്കാലത്ത് മക്കയിൽ ജീവിച്ച പ്രവാചകെൻറ ശത്രുക്കൾ പോലും അഭിപ്രായപ്പെട്ടിരുന്നു. പ്രവാചകൻ മദീനയിലേക്ക് വന്ന ദിവസം അവിടത്തുകാർ സന്തോഷിച്ചത്പോലെ പിന്നീട് ഒരിക്കലും അവർ സന്തോഷിച്ചിട്ടില്ലെന്ന് ചരിത്രത്തിൽ കാണാം.
യുദ്ധത്തിലും മറ്റു സന്നിഗ്ദ്ധ ഘട്ടത്തിലുമൊക്കെ സ്വന്തം ശരീരംകൊണ്ട് പ്രവാചകന് സംരക്ഷണം നൽകാൻ അദേഹത്തിെൻറ അനുയായികൾ എന്നും മുന്നിലായിരുന്നു.
എന്നാൽ അത്രത്തോളം അദ്ദേഹത്തെ സ്നേഹിച്ച അനുജരൻമാർ ആരും തന്നെ ഇന്ന് കാണുന്നത് പോലെ പ്രവാചകെൻറ ജന്മദിനം കൊണ്ടാടുകയോ അന്നത്തെ ദിവസം പ്രത്യേകമായി എന്തെങ്കിലും ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കുകയോ ചെയ്തിട്ടില്ല.
പ്രവാചകെൻറ കാലശേഷം മൂന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ട് ഷിയാക്കൾ ആരംഭിക്കുകയും പിന്നെയും മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം മുളഫ്ഫർ രാജാവ് ഏറ്റെടുക്കയും ചെയ്തതതിന് ശേഷമാണ് ഇങ്ങനെയൊരു ആചാരം മുസ്ലിങ്ങൾക്കിടയിലേക്ക് കടന്നുവന്നത്.
പ്രവാചകസ്നേഹം കേവലം ഒരു ദിവസത്തിലോ മാസത്തിലോ ഒതുക്കാതെ ജീവിതകാലം മുഴുവൻ അദേഹത്തിെൻറയും അനുജരന്മാരുടെയും മാതൃക ജീവിതത്തിൽ പകർത്തിക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം ഉണർത്തി. സനാഇയ്യ ജാലിയാത്ത് മേധാവി ശൈഖ് ഇബ്രാഹിം ബിൻ ഖലീൽ അൽ റായി ഉദ്ഘാടനം ചെയ്തു. നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഇസ്സുദ്ധീൻ സ്വലാഹി സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.