Posted On
date_range Updated On
date_range ജിദ്ദ ഇന്ത്യ കോൺസുലേറ്റ് വിസിറ്റ് വിവിധ ഭാഗങ്ങളിൽ നാളെ മുതൽ
അബ്ഹ: ജിദ്ദ ഇന്ത്യ കോൺസുലേറ്റിന്റെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച മുതൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തും. വെള്ളിയാഴ്ച തബൂക്കിലും ആഗസ്റ്റ് 12ന് യാംബുവിലും 19ന് അബ്ഹയിലും 24ന് ജീസാനിലും 26ന് ത്വാഇഫിലുമാണ് സംഘം സന്ദർശിക്കുക.
തബൂക്കിൽ മദീന റോഡ് ബഹസ് ദോളിക്ക് സമീപം ഇസ്തിറാഹ റോഡിലും യാംബുവിൽ കിങ് അബ്ദുൽ അസീസ് റോഡിലെ ഹയാത്ത് റിദ് ഹോട്ടലിലും ത്വാഇഫിൽ അൽജെയ്ഷ് റോഡിലെ ഗ്രീൻ വില്ലേജിലും ആണ് സംഘം വിവിധ കോൺസുലർ സേവനങ്ങൾ പ്രവാസി ഇന്ത്യാക്കാർക്ക് നൽകാനായി തങ്ങുക.
അബ്ഹയിലും ജീസാനിലും വി.എഫ്.എസ് ഓഫീസിലും സേവനം ലഭിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സേവനം ലഭിക്കുക. https://services.vfsglobal.com/sau/en/ind/bookanappointment എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.