ജിദ്ദ: നഗരത്തിലെ ഏഴ് താമസകേന്ദ്രങ്ങളിൽ പൂർണമായും 24 മണിക്കൂർ കർഫ്യു നിലവിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പഴയ മക്ക റോഡിൽ കിലോ 13, കിലോ 14 (തെക്ക്, വടക്ക് ഭാഗങ്ങൾ), പെട്രോമിൻ, മഹ്ജർ, ഗുലൈൽ, അൽ ഖുറയ്യാത്ത് എന്നിവിടങ്ങളിലാണ് 24 മണിക്കൂർ കർഫ്യു നിലവിൽ വന്നത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ ഇത് നിലനിൽക്കും.
ഇവിടങ്ങളിൽ വസിക്കുന്നവർക്ക് പുറത്തേക്ക് പോവാനോ മറ്റാർക്കെങ്കിലും ഈ പ്രദേശങ്ങളിലേക്ക് പ്രവേശിക്കാനോ അനുവാദമുണ്ടാവില്ല. കോവിഡ് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശത്തെത്തുടർന്നാണ് നടപടി. എന്നാൽ താമസക്കാർക്ക് രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്ന് വരെ ഭക്ഷണം, മരുന്ന് തുടങ്ങിയ അത്യാവശ്യങ്ങൾക്കായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങാം. നിയമങ്ങൾ ലംഘിക്കുന്നവർക്ക് 10000 റിയാൽ ഫൈൻ ഉൾപ്പെടെ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.