സഅദിയ കുടുംബ സംഗമത്തിൽ അനുസ്മരണ സമ്മേളനം അൽഅഹ്സ ഐ.സി.എഫ് ദാഇ വിളത്തൂർ അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്യുന്നു
അൽഅഹ്സ: ജാമിഅ സഅദിയ്യ അറബിയയുടെ അൽഅഹ്സ സെൻട്രൽ കമ്മിറ്റി കുടുംബസംഗമവും ഇശൽ വിരുന്നും സംഘടിപ്പിച്ചു. താജുൽ ഉലമ അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെയും നൂറുൽ ഉലമ എം.എ. ഉസ്താദിന്റെയും അനുസ്മരണ സമ്മേളനത്തോടെയാണ് സംഗമത്തിന് തുടക്കമായത്. പ്രാർഥനാ സദസ്സിന് അഹ്മദ് സഅദി ചട്ടഞ്ചാൽ നേതൃത്വം നൽകി.
അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ശറഫുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. അൽഅഹ്സ ഐ.സി.എഫ് ദാഇ വിളത്തൂർ അബ്ദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ശരീഫ് സഖാഫി, മൻസൂർ സഅദി, അബ്ദുൽ അസീസ് ആത്തൂർ, അബു ത്വാഹിർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശാഫി കുദിർ സ്വാഗതവും ഇബ്രാഹിം സഅദി നന്ദിയും പറഞ്ഞു.
അൽഅഹ്സയുടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സഅദി ബിരുദധാരികളായ അഹ്മദ് സഅദി, ശറഫുദ്ദീൻ സഅദി, മൻസൂർ സഅദി, ഫാറൂഖ് സഅദി, ഇബ്രാഹിം സഅദി എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഐ.സി.എഫ് അൽഅഹ്സ ഏർപ്പെടുത്തിയ പ്രഥമ ശൈഖ് അഹ്മദ് ദുഗാൻ പുരസ്കാര ജേതാവായ അബ്ദുൽ അസീസ് ഹാജി റീജൻസിയെ ചടങ്ങിൽ ആദരിച്ചു. കാഥികൻ ഷുക്കൂർ ഇർഫാനി കാസർകോട് അസീസ് ഹാജിയെ ഷാളണിയിച്ചു.
ഇശൽ വിരുന്നിൽ ഷുക്കൂർ ഇർഫാനിയും സംഘവും ബുർദ അവതരിപ്പിച്ചു. ശാഫി കുദിർ, ഉമർ കോട്ടയിൽ, നൗഷാദ് അമാനി, ജമാൽ നൂഞ്ഞേരി, ഉനൈസ് എർമാളം, അബ്ദുസ്സലാം പ്രവാസി, അഷ്ഫാഖ് ഗുഡ്ഡഗരി, അസ്റു ബാജ്പെ, ഇസ്ഹാഖ് പജീർ, മൂസ കടമ്പാർ, അഫ്സൽ അഷ്റഫ് എന്നിവർ നേതൃത്വം നൽകി. സഅദിയ അൽ ഹസ്സ പുറത്തിറക്കുന്ന 2023 ലെ കലണ്ടറിന്റെ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.