ഇസ്മാഇൗൽ ഓടുങ്ങാട്ടിലിനും ഡോ. നസീർ അഹമ്മദിനും ജിദ്ദ തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സിയും തിരൂരങ്ങാടി മുസ്​ലിം വെൽ​െഫയർ ലീഗും യാത്രയയപ്പ് നൽകിയപ്പോൾ

ഇസ്മാഇൗൽ ഓടുങ്ങാട്ടിലിനും ഡോ. നസീർ അഹമ്മദിനും യാത്രയയപ്പ് നൽകി

ജിദ്ദ: നാല് പതിറ്റാണ്ട്​ നീണ്ട പ്രവാസം അവസാനിപ്പിക്കുന്ന, ജിദ്ദ തിരൂരങ്ങാടി മുസ്​ലിം വെൽഫെയർ ലീഗി​െൻറയും ജിദ്ദ തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സിയുടെയും ട്രഷറർ ഇസ്മാഇൗൽ ഓടുങ്ങാട്ടിലിനും 15 വർഷത്തെ പ്രവാസത്തോട് വിടപറയുന്ന ഡോ. നസീർ അഹമ്മദിനും ജിദ്ദ തിരൂരങ്ങാടി മുനിസിപ്പൽ കെ.എം.സി.സിയും ജിദ്ദ തിരൂരങ്ങാടി മുസ്​ലിം വെൽ​െഫയർ ലീഗും യാത്രയയപ്പ് നൽകി.

പ്രസിഡൻറ്​ സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. വി.പി. മുസ്തഫ, മുഹമ്മദ് കുട്ടി തറമ്മൽ, റഫീഖ് പന്താരങ്ങാടി, അബ്​ദുസ്സമദ് പൊറ്റയിൽ, അബ്​ദുൽ ഗഫൂർ പൂങ്ങാടൻ, ഷമീം താപ്പി, കെ.വി. നജീബ്, മൊഹിയുദ്ദീൻ താപ്പി, കെ.കെ. മുസ്തഫ, ഹനീഫ കല്ലംമ്പാറ, പി.എം. ബാവ എന്നിവർ സംസാരിച്ചു.

പുതുതായി അംഗത്വമെടുത്ത നൗഫൽ കൂളിപ്പിലാക്കലിനെ ചടങ്ങിൽ ഷാളണിയിച്ച് ആദരിച്ചു.എം.പി. അബ്​ദു റഊഫ് സ്വാഗതവും അബ്​ദുസ്സലാം തോട്ടുങ്ങൽ നന്ദിയും പറഞ്ഞു.മുഹമ്മദ് ഷാദിൽ ഖിറാഅത്ത് നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.