‘ഹുദൈബിയ്യ: മാറ്റത്തിെൻറ മാറ്റൊലികൾ’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ സുബൈർ പീടിയേക്കൽ സംസാരിക്കുന്നു
ജിദ്ദ: പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് എപ്പോഴും സമാധാനം നിലനിർത്തുന്നതിനാണ് ഇസ്ലാം മതം പ്രാധാന്യം നൽകുന്നതെന്ന് ഐ.എസ്.എം. സംസ്ഥാന പ്രസിഡൻറ് സുബൈർ പീടിയേക്കൽ പ്രസ്താവിച്ചു. ശത്രുക്കൾ മുന്നോട്ടുവെച്ച പ്രയാസകരമായ നിബന്ധനകൾ പോലും പൂർണമായി അംഗീകരിച്ചുകൊണ്ട് പ്രവാചകൻ ഒപ്പുവെച്ച ‘ഹുദൈബിയ്യ സന്ധി’യെ ‘വ്യക്തമായ വിജയം’ എന്നാണ് ഖുർആൻ വിശേഷിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിൽ ‘ഹുദൈബിയ്യ: മാറ്റത്തിെൻറ മാറ്റൊലികൾ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ‘ഹജ്ജിെൻറ ആത്മീയ പാഠങ്ങൾ’ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ ഇസ്ലാഹി പ്രഭാഷകൻ അലി ശാക്കിർ മുണ്ടേരി സംസാരിച്ചു. പ്രപഞ്ചസ്രഷ്ടാവിന് പൂർണമായും കീഴൊതുങ്ങുന്ന മഹത്തായ ആരാധനാകർമമാണ് ഹജ്ജെന്നും, തെൻറ ജീവിതം എല്ലാ നിലയ്ക്കും ദൈവത്തിന് സമർപ്പിച്ച ഇബ്രാഹിം നബിയാണ് ചരിത്രത്തിലാദ്യമായി ഹജ്ജിെൻറ വിളംബരം നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ചടങ്ങിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഭാരവാഹിയായ അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം ആശംസിച്ചു. ഷിഹാബ് സലഫി സമാപന പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.