ദമ്മാം: ദമ്മാം ഇന്ത്യൻ ഇസ്ലാഹി സെൻറർ ‘വിസ്മരിക്കപ്പെടുന്ന പെരുന്നാൾ’ എന്ന വിഷയത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ഉസാമ ബിൻ ഫൈസൽ അൽ മദീനി പ്രഭാഷണം നടത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചയെ സ്വീകരിക്കാൻ മനസ്സും ശരീരവും ഒരുങ്ങണമെന്നും ജുമുഅ നമസ്കാരത്തിന് മസ്ജിദുകളിൽ നേരത്തേ എത്താനും മറ്റു പ്രവാചകചര്യകളായി പ്രമാണങ്ങൾ സത്യപ്പെടുത്തിയ ഐച്ഛിക കർമങ്ങളിൽ വ്യാപൃതരാകാൻ സാധിക്കുകവഴി ഒരു വെള്ളിയാഴ്ച മുതൽ അടുത്ത വെള്ളിയാഴ്ച വരെ പാപമുക്തമായ ജീവിതം നയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈസൽ കൈതയിൽ സ്വാഗതവും നൗഷാദ് തൊളിക്കോട് നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.