ധാരണാപത്രം ഇന്ത്യൻ അംബസാഡർ ഡോ. ഒൗസാഫ്​ സഇൗദും സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്​സ്​ ഡവലപ്​മെൻറ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ജനറൽ അബ്​ദുല്ല ഫൈസൽ ഹമ്മാദും കൈമാറുന്നു

'യോഗ'യിൽ സഹകരണത്തിന്​​ സൗദി അറേബ്യയും ഇന്ത്യയും

റിയാദ്​: ആരോഗ്യ പരിപാലനരംഗത്ത്​ ലോകത്തിന്​​ ഇന്ത്യയുടെ സംഭാവനയായ 'യോഗ'യിൽ സഹകരിക്കാൻ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഏഴാമത്​ അന്താരാഷ്​ട്ര യോഗ ദിനാചരണത്തി​െൻറ ഏറ്റവും വലിയ പ്രാധാന്യം സൗദിയുമായുണ്ടാക്കിയ ഇൗ ധാരണയാണെന്ന്​ റിയാദിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്​സ്​ ഡവലപ്​മെൻറ്​ ഇൻസ്​റ്റിറ്റ്യൂട്ടും ഇന്ത്യയുടെ ആയുഷ്​ മന്ത്രാലയത്തിന്​ കീഴിലെ മൊറാർജി ദേശായി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ യോഗയും തമ്മിലാണ്​ ധാരാണാപത്രം ഒപ്പുവെച്ചത്​. സൗദി അറേബ്യയുടെ യോഗയുടെ പ്രചാരണത്തിനും പരിശീലനത്തിനും പന്ഥാവ്​ ഒരുക്കുന്നതിനുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ്​ ഇൗ ധാരണാപത്രം. യോഗയെ അതി​െൻറ തനിമയോടെ അവതരിപ്പിക്കുന്നതിനും രാജ്യത്താകെ അതി​െൻറ പരിശീലന കോഴ്​സുകൾ ആരംഭിക്കുന്നതിനും ഇത്​ വഴിയൊരുക്കും. ഇത്തരത്തിലൊരു ചുവടുവെപ്പ്​​ ഗൾഫ്​ മേഖലയിൽ തന്നെ ആദ്യമായാണ്​.

യോഗയുടെ മേഖലയിൽ ഗവേഷണം, പഠനം, പരിശീലനം എന്നിവക്കുള്ള സൗകര്യമൊരുക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച്​ പ്രവർത്തിക്കും. അന്താരാഷ്​ട്ര യോഗ ദിനമായ തിങ്കളാഴ്​ച റിയാദിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളായി ഒപ്പിട്ട്​ ധാരണാപത്രം റിയാദിലെ ഇന്ത്യൻ അംബസാഡർ ഡോ. ഒൗസാഫ്​ സഇൗദും സൗദി കായിക മന്ത്രാലയത്തിലെ ലീഡേഴ്​സ്​ ഡവലപ്​മെൻറ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ ജനറൽ അബ്​ദുല്ല ഫൈസൽ ഹമ്മാദും തമ്മിൽ കൈമാറി.

റിയാദിലെ എംബസി ആസ്ഥാനത്ത്​ നടന്ന യോഗ ദിനാചരണ പരിപാടിയും അനുബന്ധമായി സംഘടിപ്പിച്ച പെയിൻറിങ്ങ്​ പ്രദർശനവും അംബാഡർ ഡോ. ഒൗസാഫ്​ സഇൗദ്​ ഉദ്​ഘാടനം ചെയ്​തു. രാജ്യാന്തരതലത്തിൽ പ്രശസ്​തരായ ചിത്രകാരികൾ യോഗയെ ആസ്​പദമാക്കി വരച്ച 50 പെയിൻറിങ്ങുകളാണ്​ പ്രദർശിപ്പിക്കുന്നത്​. ആഘോഷ പരിപാടികളും പ്രദർശനവും മൂന്ന്​ ദിവസം നീണ്ടുനിൽക്കുന്നതാണ്​. മൊറാർജി ദേശായി നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ യോഗ ഡയറക്​ടർ ഡോ. ഇൗശ്വർ ബസവറെഡ്​ഡി, വ്യാസാ യൂനിവേഴ്​സിറ്റി ചാൻസ്​ലർ ഡോ. എച്ച്​.ആർ. നാഗേന്ദ്ര, ശ്രീ ശ്രീ രവിശങ്കർ എന്നിവർ ഉദ്​ഘാടന ചടങ്ങിൽ സംസാരിച്ചു.

Tags:    
News Summary - International Yoga Day celebrated india saudi arabia yoga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.