ദമ്മാം: സൗദി ആർട്സ് അൻഡ് കൽചറൽ സെൻറർ നേതൃത്വത്തിൽ ദമ്മാമിൽ നടക്കുന്ന മൂന്നാമത് 'അന്താരാഷ്ട്ര വിഡിയോ ആർട്ട് ഫോറ'ത്തിൽ ഇന്ത്യൻ സാന്നിധ്യമായി കൈലാഷ് ശ്രീകുമാറിെൻറ സൃഷ്ടിയും. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ ൈകലാഷ് ശ്രീകുമാർ നിലവിൽ ഇന്ത്യയിലെ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റാണ്. ഫൈനാർട്സിൽ യു.കെയിൽനിന്ന് ബിരുദാനന്തര ബിരുദം നേടിയ കൈലാഷ് അന്താരാഷ്ട്ര വേദികളിൽ സജീവമാണ്. സമകാലിക രാഷ്ട്രീയത്തിെൻറ അതിസൂക്ഷമ നിരീക്ഷകനായ ൈകലാഷ് തെൻറ ചുറ്റുമുള്ള സാംസ്കാരിക, സാമൂഹിക-രാഷ്ട്രീയ സംഭവങ്ങളോടും പ്രതിഭാസങ്ങളോടും പ്രതികരിക്കാൻ തെൻറ കല ഉപയോഗിക്കുന്നു.
32 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ 70 സൃഷ്ടികളാണ് ഇത്തവണ വിഡിയോ ആർട്ട് ഫോറത്തിൽ പ്രദർശിപ്പിക്കുന്നത്.ആദ്യമായാണ് ഒരു ഇന്ത്യൻ കലാകാരൻ വിഡിയോ ആർട്ട് ഫോറത്തിൽ എത്തുന്നതെന്നും അത് തങ്ങൾക്ക് ഏറെ സന്തോഷം പകരുന്നുവെന്നും ദമ്മാം കൾചർ ആൻഡ് ആർട്സ് സൊസൈറ്റിയുടെ ഡയറക്ടറും ഫോറത്തിെൻറ സൂപ്പർവൈസറുമായ പ്രഫസർ യൂസഫ് അൽ ഹർബി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
'നിങ്ങളിലുള്ള ഫാഷിസ്റ്റിനെ എങ്ങനെ കൊല്ലും' എന്നതാണ് കൈലാഷ് ശ്രീകുമാറിെൻറ സൃഷ്ടിയുടെ സന്ദേശം. യൂറോപ്യൻ പാർലമെൻറ് െതരഞ്ഞെടുപ്പിനിടെ 2019 മേയ് മാസത്തിൽ യു.കെയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ സ്ഥാനാർഥികൾെക്കതിരെ ബഹുജന പ്രതിഷേധമായി മാറിയ 'മിൽക് ഷെയ്ക്' സമരത്തിെൻറ പ്രതീകമായാണ് ൈകലാഷ് ഇത് അവതരിപ്പിക്കുന്നത്. അന്ന് ഇൗ ബഹുജന പ്രതിഷേധത്തിന് സാക്ഷിയായി അദ്ദേഹവും യു.കെയിൽ താമസിച്ചിരുന്നു.
ഇന്ത്യയിലെ ഫാഷിസ്റ്റ് ചിന്തകൾെക്കതിരെയാണ് കൈലാഷ് തെൻറ കലാ സൃഷ്ടിയെ ഉപയോഗിക്കുന്നത്.ഫാഷിസത്തെ വഞ്ചനാപരമായ ഒരു പ്രത്യയശാസ്ത്രമായി മാത്രമല്ല, അതിൽ ഏർപ്പെട്ടിരിക്കുന്ന ജനങ്ങളെ കബളിപ്പിക്കുന്നതായും ഇത് പറഞ്ഞുവെക്കുന്നു. ഫാഷിസം ഒരു ജനതയുടെ ചിന്താശേഷിയെ മാറ്റിമറിക്കുന്നു. ആന്ത്യന്തികമായി ആ ചിന്ത പേറുന്നവരുടെ ആത്മഹത്യയിലേക്കാണ് അത് ചെന്നെത്തുന്നതെന്നും ഇത് പറഞ്ഞുവെക്കുന്നു.
ഒാരോ മനുഷ്യെൻറ മനസ്സിലും ഒരു ഫാഷിസ്റ്റ് ഒളിച്ചിരിപ്പുണ്ട്. അതിനെ സ്വയം കൊല്ലാൻ തയാറാവുകയാണ് യഥാർഥ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്നും കൈലാഷ് പറഞ്ഞുവെക്കുന്നു.നിരവധി അന്താരാഷ്ട്ര പ്രതിഭകളുടെ സാന്നിധ്യമുണ്ടായ വിഡിേയാ ആർട്ട് ഫോറത്തിൽ ആയിരങ്ങളാണ് കാഴ്ചക്കാരായെത്തിയത്. കലാരംഗത്തെ കൂടുതൽ വിപ്ലവകരമായ തീരുമാനങ്ങളുമായി അന്താരാഷ്ട്ര വിഡിയോ ആർട്ട് ഫോറത്തിെൻറ മൂന്നാം സെഷൻ തിങ്കളാഴ്ച സമാപിക്കുമെന്നും യൂസുഫുൽ ഹർബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.