Posted On
date_range Updated On
date_range അന്താരാഷ്ട്ര ഖുർആൻ പാരായണ മൽസരത്തിന് തുടക്കമായി
മക്ക: 39മാത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മൽസരത്തിന് തുടക്കമായി. മസ്ജിദുൽ ഹറാമിൽ ദേശീയ അന്തർദേശീയ മത്സര വകുപ്പ് ജനറൽ സെക്രട്ടറി ഡോ. മൻസൂർ ബിൻ മുഹമ്മദ് അൽസമീഹ് ഉദ്ഘാടനം ചെയ്തു. 81 രാജ്യങ്ങളിൽ നിന്ന് 12 പേർ പെങ്കടുക്കുന്നുണ്ട്. പ്രിലിമിനറി ടെസ്റ്റിൽ 75 പേരാണ് ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയതെന്ന് ജഡ്ജിങ് കമ്മിറ്റി അധ്യക്ഷൻ ഡോ. അഹ്മദ് ബിൻ അലി അൽസുദൈസ് പറഞ്ഞു. ആദ്യദിവസം രാവിലെ പത്ത് പേരുടെയും വൈകുന്നേരം 13 പേരുടെയും മൽസരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മത കാര്യവകുപ്പ് ഉദ്യോഗസ്ഥരും, ഹറമിലെ സന്ദർശകരും ഉദ്ഘാടന പരിപാടിയിൽ പെങ്കടുത്തു. ഖുർആൻ പാരായണം കേൾക്കാൻ സ്ത്രീകൾക്ക് പ്രത്യേക സ്ഥലം ഒരുക്കി. ടെലിവിഷനും റേഡിയോകളും പരിപാടി തത്സമയം സംേപ്രഷണം ചെയ്തു. അഞ്ച് ദിവസം നീളുന്ന മൽസരം ഒക്ടോബർ 11 ബുധനാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.