ജിദ്ദ: ലോക മുസ്ലിംകൾ ഉപവാസത്തിലൂടെ തങ്ങളുടെ വിശ്വാസത്തോടുള്ള ആത്മീയവും ശാരീരികവുമായ സമർപ്പണത്തിലേക്ക് ഒരുങ്ങുകയാണ്. ഈ വർഷത്തെ റമദാൻ മാർച്ച് 11ന് സൗദി അറേബ്യ ഉൾപ്പെടെ നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ ആരംഭിക്കുമെന്ന് ഇൻറർനാഷനൽ അസ്ട്രോണമി സെൻറർ പ്രവചിച്ചു.
മിക്ക ഇസ്ലാമിക രാജ്യങ്ങളിലും ശഅ്ബാൻ തുടങ്ങിയത് ഫെബ്രുവരി 11നാണ്. അതനുസരിച്ച് മാർച്ച് 10ന് (ഞായറാഴ്ച) മാസപ്പിറവി നിരീക്ഷിക്കണം. അന്ന് സൂര്യൻ അസ്തമിച്ചതിനു ശേഷമാണ് ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രൻ അസ്തമിക്കുക. അതുകൊണ്ടു തന്നെ നഗ്ന നേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പ് വഴിയോ റമദാൻ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇൻറർനാഷനൽ അസ്ട്രോണമി സെൻറർ അഭിപ്രായപ്പെട്ടു. റമദാൻ ചന്ദ്രക്കല കണ്ടാൽ മാത്രമെ ചന്ദ്രദർശന സമിതി തീയതി ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.