റിയാദ്: യാത്രക്കാരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകാൻ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ 10 ഭാഷകളിൽ സൗകര്യം ഏർപ്പെടുത്തി. ലോകോത്തര നിലവാരത്തിൽ വിമാനത്താവളത്തെ ഏത് രാജ്യത്തുനിന്നുമുള്ള യാത്രക്കാരെ ഉൗഷ്മളമായി വരവേൽക്കാൻ കഴിയും വിധം വികസിപ്പിക്കുന്നതിെൻറ ഭാഗമായാണ് ‘ആസ്ക് മി’ എന്ന പേരിൽ പുതിയ എൻക്വയറി കൗണ്ടറുകൾ തുറന്നത്.
80ലേറെ സൗദി യുവതീ യുവാക്കളാണ് ഇൗ കണ്ടറുകളിൽ സേവനം അനുഷ്ഠിക്കുന്നത്. വിവിധ ലോകരാജ്യങ്ങളിലെ ഭാഷയും സംസ്കാരവും യാത്രക്കാരുടെ ഇഷ്ടാനിഷ്ടങ്ങളും സംബന്ധിച്ച് ഉന്നത പരിശീലനം ലഭിച്ചവരാണ് ജീവനക്കാർ.
24 മണിക്കൂറും പ്രവർത്തിക്കുന്ന കൗണ്ടറുകളിൽ നിന്ന് യാത്രക്കാരുടെ അന്വേഷണങ്ങൾക്ക് 10 ഭാഷകളിൽ മറുപടി ലഭിക്കും. കൗണ്ടറുകളിൽ നിന്നുള്ള സമീപനം ഉൗഷ്മളമായിരിക്കും. നിലവിൽ ആറ് കൗണ്ടറുകളാണ് ഇൻറർനാഷനൽ ലോഞ്ചുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യത്തിന് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. വാരാന്ത്യ അവധിയോ മറ്റ് പൊതു അവധിയോ ഒന്നുമില്ലാതെ കൗണ്ടറുകൾ പ്രവർത്തിക്കും.
ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ട വിമാനത്താവള അധികൃതർ ഏതൊക്കെ ഭാഷകളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ഹിന്ദിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.