സൗ​ദി​യി​ൽ പ​ണ​പ്പെ​രു​പ്പം 1.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു; വാ​ട​ക​ച്ചെ​ല​വി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും വി​ല​വ​ർ​ധ​ന​വ്

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ 2026 ഏ​പ്രി​ൽ മാ​സ​ത്തെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 1.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്ന​താ​യി ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്റ്റി​ക്സ് (ഗ​സ്​​റ്റാ​റ്റ്) വ്യ​ക്ത​മാ​ക്കു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ ഏ​പ്രി​ൽ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക​യി​ലാ​ണ് ഈ ​വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ​ണ​പ്പെ​രു​പ്പ നി​ര​ക്കി​ലെ വ​ർ​ധ​ന മു​ൻ​കൂ​ട്ടി ക​ണ്ട് ജ​ന​ങ്ങ​ളെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ സൗ​ദി ഭ​ര​ണ​കൂ​ടം നേ​ര​ത്തെ ത​ന്നെ ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും അ​തോ​റി​റ്റി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. ഭ​വ​നം, വെ​ള്ളം, വൈ​ദ്യു​തി, ഗ്യാ​സ്, മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും വ​ലി​യ വി​ല​വ​ർ​ധ​ന​വ് പ്ര​ക​ട​മാ​യ​ത്; ഈ ​മേ​ഖ​ല​യി​ൽ മൊ​ത്തം 3.8 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത് പ്ര​ധാ​ന​മാ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വാ​ട​ക​യി​ന​ത്തി​ൽ 4.8 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​ക്ക് കാ​ര​ണ​മാ​യി. ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ചെ​ല​വു​ക​ളി​ലും റ​സ്റ്റാ​റ​ൻ​റ്​-​താ​മ​സ സേ​വ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യ ഒ​രു ശ​ത​മാ​നം വ​ർ​ധ​ന​വും പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി. യാ​ത്രാ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ളി​ൽ 5.2 ശ​ത​മാ​നം നി​ര​ക്ക് വ​ർ​ധി​ച്ച​താ​ണ് ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ പൊ​തു​വാ​യ ഒ​രു ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​ത്തി​ന് പി​ന്നി​ൽ. താ​മ​സ വി​ല​യി​ലു​ണ്ടാ​യ ര​ണ്ട് ശ​ത​മാ​നം വ​ർ​ധ​ന​യു​ടെ പ്ര​തി​ഫ​ല​ന​മെ​ന്നോ​ണ​മാ​ണ് റ​സ്റ്റാ​റ​ൻ​റ്, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ൽ ഒ​രു ശ​ത​മാ​നം നി​ര​ക്ക് വ​ർ​ധി​ച്ച​ത്. വി​വി​ധ ജ​ന​റ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും മേ​ഖ​ല​യി​ൽ 6.3 ശ​ത​മാ​ന​ത്തി​െൻറ വ​ലി​യ വ​ർ​ധ​ന​വാ​ണ് ദൃ​ശ്യ​മാ​യ​ത്. വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ​ത്തി​നു​ള്ള മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 20.8 ശ​ത​മാ​നം വി​ല ഉ​യ​ർ​ന്ന​പ്പോ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, വാ​ച്ചു​ക​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ 22.5 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യു​ണ്ടാ​യി.

ഇ​ൻ​ഷു​റ​ൻ​സ് ഗ്രൂ​പ് വി​ല​ക​ളി​ൽ നാ​ല്​ ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​തോ​ടെ, ഇ​ൻ​ഷു​റ​ൻ​സ്-​ധ​ന​കാ​ര്യ സേ​വ​ന മേ​ഖ​ല​യി​ലെ മൊ​ത്തം വി​ല സൂ​ചി​ക 2.3 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. വി​നോ​ദം, കാ​യി​കം, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ 1.8 ശ​ത​മാ​നം വി​ല​ക്ക​യ​റ്റ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്; അ​വ​ധി​ക്കാ​ല പാ​ക്കേ​ജ് നി​ര​ക്കു​ക​ളി​ൽ 2.3 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യ​താ​ണ് ഇ​തി​ന് ആ​ധാ​രം. ഭ​ക്ഷ്യ-​പാ​നീ​യ​ങ്ങ​ൾ, പു​ക​യി​ല, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ലും 0.8 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മാം​സം, മ​ത്സ്യം, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, എ​ണ്ണ​ക​ൾ എ​ന്നി​വ​ക്ക് മൂ​ന്ന്​ ശ​ത​മാ​ന​വും, ധാ​ന്യ മി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് 0.4 ശ​ത​മാ​ന​വും വി​ല വ​ർ​ധി​ച്ച​താ​ണ് ഈ ​മേ​ഖ​ല​യി​ലെ മാ​റ്റ​ങ്ങ​ൾ​ക്ക് കാ​ര​ണം. കാ​ർ​ഷി​ക-​മ​ത്സ്യ​ബ​ന്ധ​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ൽ മൊ​ത്ത​ത്തി​ൽ 1.7 ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​വു​ണ്ടാ​യി. ഇ​തി​ൽ കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 1.4 ശ​ത​മാ​ന​വും ക​ന്നു​കാ​ലി​ക​ളു​ടെ വി​ല​യി​ൽ 3.4 ശ​ത​മാ​ന​വും വ​ർ​ധ​ന ഉ​ൾ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​തി​നെ​ല്ലാം വി​പ​രീ​ത​മാ​യി വി​പ​ണി​യി​ൽ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും വി​ല​യി​ൽ 0.3 ശ​ത​മാ​ന​ത്തി​െൻറ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സി​െൻറ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Inflation in Saudi Arabia rises to 1.7 percent; rent and food prices rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.