ഇ​ന്തോ-​സൗ​ദി മെ​ഡി​ക്ക​ൽ ഫോ​റം: റിയാദ് ചാപ്റ്റർ അംബാസഡർ ഉദ്ഘാടനം ചെയ്തു

റി​യാ​ദ്: ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്തോ-​സൗ​ദി മെ​ഡി​ക്ക​ൽ ഫോ​റം (ഐ.​എ​സ്.​എം.​എ​ഫ്) റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

സൗ​ദി സെൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​യ ഡോ. ​ഫൈ​സ​ൽ അ​ൽ​സു​ഗൈ​ർ, സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക്ലി​നി​ക്ക​ൽ എ​ക്സ​ല​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് അ​സി​സ്​​റ്റ​ൻ​റ്​ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​അ​ഹ​മ്മ​ദ് അ​സി​രി, കി​ങ് സ​ഊ​ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കോ​ള​ജ് ഓ​ഫ് മെ​ഡി​സി​ൻ ക​ൺ​സ​ൽ​ട്ട​ൻ​റും പ്ര​ഫ​സ​റും ഐ.​എ​സ്.​എം.​എ​ഫ് റി​യാ​ദ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​ഫ​വാ​സ് അ​ൽ​ഹു​സൈ​ൻ എ​ന്നി​വ​ർ​ക്ക് പു​റ​മെ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രും ഐ.​എ​സ്.​എം.​എ​ഫ് അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​യു​ടെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ​യും മെ​ഡി​ക്ക​ൽ രം​ഗ​ത്തു​ള്ള സ​ഹ​ക​ര​ണം വ​ള​ർ​ത്തു​ന്ന​തി​നാ​യി ഡോ. ​ഔ​സാ​ഫ് സ​ഈ​ദ് നേ​ര​ത്തേ ജി​ദ്ദ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ലാ​യി​രു​ന്ന​പ്പോ​ൾ നി​ല​വി​ൽ​വ​ന്ന ഉ​ന്ന​ത​ത​ല സം​വി​ധാ​ന​മാ​ണ് ഐ.​എ​സ്.​എം.​എ​ഫ്. ജി‌​ദ്ദ, റി​യാ​ദ്, ദ​മ്മാം എ​ന്നി​ങ്ങ​നെ മൂ​ന്നു ചാ​പ്റ്റ​റു​ക​ളി​ലാ​യി അ​ത​ത് പ്രാ​ദേ​ശി​ക എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലു​ക​ളാ​യി​രി​ക്കും ഫോ​റ​ത്തെ ന​യി​ക്കു​ക.

ഡി​സം​ബ​ർ 25ന് ​ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ദ്ദ ചാ​പ്റ്റ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ൻ വി​ജ​യ​മാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. ദ​മ്മാം ചാ​പ്റ്റ​ർ ഉ​ട​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ഇ​ന്തോ-​സൗ​ദി മെ​ഡി​ക്ക​ൽ ഫോ​റം റി​യാ​ദ് ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദും സൗ​ദി സെൻറ​ർ ഫോ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്ട്രാ​റ്റ​ജി​ക് പാ​ർ​ട്ണ​ർ​ഷി​പ് പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​യ ഡോ. ​ഫൈ​സ​ൽ അ​ൽ​സു​ഗൈ​റും

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.