കൊല്ലപ്പെട്ട കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത്
ജിദ്ദ: ജിദ്ദയില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. കോട്ടക്കല്‍ വലിയപറമ്പ് സ്വദേശി കുഞ്ഞലവി എന്ന ഉണ്ണീന്‍ നമ്പ്യേടത്ത് (45) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ ഈജിപ്ഷ്യന്‍ പൗരൻ പിടിയിലായതായാണ് സൂചന.
മരണപ്പെട്ട കുഞ്ഞലവിയെ അടുത്തറിയാവുന്ന ആളാണ് ഇദ്ദേഹമെന്നും കുഞ്ഞലവിയോടൊപ്പം കാറില്‍ യാത്ര ചെയ്ത ഇയാള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് വിവരം. ഫൈനൽ എക്സിറ്റ് വിസയിലായിരുന്ന പ്രതി പണവുമായി വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായതെന്നറിയുന്നു.
എന്നാൽ, ഇക്കാര്യത്തിൽ പൊലീസിന്‍റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കുഞ്ഞലവി കമ്പനിയുടെ കളക്ഷന്‍ കഴിഞ്ഞു 80,000ത്തോളം റിയാലുമായി മടങ്ങവെയാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ അല്‍ സാമിറിലായിരുന്നു സംഭവം. കാറിൽ കുത്തേറ്റ് മരിച്ച നിലയിൽ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.