ജീസാൻ: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജീസാൻ ബ്ലോക്ക് കമ്മിറ്റി റിപ്പബ്ലിക്ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഷൗക്കത്ത് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് 71 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിെൻറ ഭരണഘടന അസ്ഥിരപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഭരണഘട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തെരുവില്‍ സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മിറ്റി അംഗം മുഹമ്മദലി എടക്കര മുഖ്യപ്രഭാഷണം നടത്തി.
ഇന്ത്യയെ ലോകത്തിെൻറ മുന്നിൽ തല ഉയർത്തി നിർത്തുന്നത് അതിെൻറ സ്വാതന്ത്ര്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു ഭരണഘടനയാണ്. അതിനെ നെഞ്ചോട് ചേർത്തുപിടിക്കാനും സംരക്ഷിക്കാനും ഓരോ പൗരനും ബാധ്യതയുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം നീതിക്കുവേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതക്ക് അന്നം തരുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന ബില്ലുകള്‍ പാസാക്കി കോര്‍പറേറ്റുകളെ പനപോലെ വളര്‍ത്തുന്ന കര്‍ഷകവിരുദ്ധ ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ക്രൂരമായി തെരുവില്‍ നേരിട്ട പൊലീസ് നടപടിയില്‍ സംഗമം പ്രതിഷേധിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജീൻ പ്രസിഡൻറ് റഷീദ് വേങ്ങര സംസാരിച്ചു. റസാഖ് വാളക്കുളം സ്വാഗതവും അസീസ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. ഷഫീഖ് മൂന്നിയൂർ, സിയാദ് കണ്ണൂർ, ഗഫൂർ മൂന്നിയൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.