ജിദ്ദ: ജിദ്ദ ഇന്ത്യന്‍ സ്കൂള്‍ മലയാള വിഭാഗം മലയാള ദിനം ആഘോഷിച്ചു. ഹെഡ്മാസ്്റ്റര്‍ നൗഫല്‍ ഉദ്്്ഘാടനം ചെയ്തു. സംവാദത്തില്‍ ഫായിസ് മുഹമ്മദ് നേതൃത്വം നല്‍കിയ ഒമ്പതാം ക്ളാസ് ഷിബില്‍ റഹ്മാന്‍ നേതൃത്വം നല്‍കിയ പത്താം ക്ളാസിനെ തോല്‍പിച്ചു. ക്വിസ് മത്സരത്തില്‍ ഹിഫാസ് വപ്പന്‍, റോയ്സ് റെജിമോന്‍, അഭിനവ് പ്രസീത് കുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
ഉപന്യാസ മത്സരത്തില്‍ റംസി റഹൂഫും സയാന്‍ സാക്കിറും ജേതാക്കളായി. അരീബ് ഉസ്മാന്‍ , അഹദ് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
ഷിബില്‍ റഹ്മാന്‍, മുഹമ്മദ് ഫായിസ്, സയാന്‍ സാക്കിര്‍, ജഫ്രി ഷിജോ, സമീര്‍ റോഷന്‍, റോയ്സ് റെജിമോന്‍, ക്രിസ്റ്റിന്‍ ബാബു, സഖറിയാ ജോണ്‍സണ്‍, മുഹമ്മദ് ഫായിസ്, മുഹമ്മദ് ബാസിം, മുഹമ്മദ് ഫായിസ്, റോഹന്‍ കെ. തോമസ്, അബ്ദുല്‍ ഫലാഹ് മജീദ്, ശിഫാന്‍ ശരീഫ്, ശാമില്‍ നിയാസ്, റൗനക് നാലകത്ത്, മുഹമ്മദ് ബാസിം, മുഹമ്മദ് നൗഫല്‍, റബീന്‍ ബഷീര്‍, ആശിഖ് നാസര്‍, ബുസ്താന്‍ സഹീര്‍, സഹല്‍ പി.എയും വിവിധ മത്സരങ്ങളില്‍ വിജയികളായി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് നൗഫല്‍, അധ്യാപകരായ റഷീദ്, ഹരി കൃഷ്ണന്‍, ഷക്കീല, ഫസല്‍, അനീസ്, ആദില്‍ , സി.ടി ഹാരിസ് എന്നിവര്‍ വിതരണം ചെയ്തു. ഷക്കീല സാലിഹ്, ഖാസിം, വീരാന്‍ കുട്ടി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഐസക് ജെയിംസ് , സഖറിയ എന്നിവര്‍ അവതാരകരായിരുന്നു. ആഘോഷ പരിപാടിക്ക് മലയാളം അധ്യാപിക ആയിശ ലൈല നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.