ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ സംഘടിപ്പിച്ച വാരാന്ത്യ
പ്രഭാഷണ പരിപാടിയിൽ അൽ അമീൻ സുല്ലമി സംസാരിക്കുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ ഇസ്ലാഹി സെൻറർ വാരാന്ത്യ പ്രഭാഷണം സംഘടിപ്പിച്ചു
ഇന്ത്യൻ ഇസ്ലാഹി സെൻറർ വാരാന്ത്യ പ്രഭാഷണം ജിദ്ദ: മനുഷ്യൻ ശാന്തിയുടെ മാർഗം തേടി അലയുകയാണെന്നും എന്നാൽ, സ്വയം ചില മാറ്റങ്ങൾക്ക് വിധേയമായാൽ മനുഷ്യ മനസ്സുകൾക്ക് ശാന്തത ലഭിക്കുമെന്നും ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രബോധകൻ അൽ അമീൻ സുല്ലമി. വാരാന്ത്യ പ്രഭാഷണത്തിൽ ‘നിത്യശാന്തി നേടാൻ’ വിഷയം അവതരിപ്പിക്കുകയിരുന്നു അദ്ദേഹം. ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ പ്രസിഡൻറ് അബ്ദുൽ ഗഫൂർ വളപ്പൻ പരിപാടി നിയന്ത്രിച്ചു. പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദി ഡിസേബ്ൾഡ് ചെയർമാൻ അഹമദ് കുട്ടി സംസാരിച്ചു. സെക്രട്ടറി ജരീർ വേങ്ങര നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.