ഇന്ത്യൻ കോൺസുൽ ജനറൽ അബഹയിലെത്തി

അബഹ: ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അബഹയും ഖമീസ് മുശൈത്തിലെ പാസ്പോർട്ട് സേവന കേന്ദ്രം (വി.എഫ്.എസ്) ഓഫീസും സന്ദർശിച്ചു. പാസ്പോർട്ട് സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റു പ്രധാന പ്രശ്നങ്ങളും അദ്ദേഹം ഓഫീസ് ഉദ്യോഗസ്ഥനോട് ചോദിച്ചറിഞ്ഞു.

അബഹയിലെത്തിയ കോൺസുൽ ജനറലിനെയും കുടുംബത്തേയും സാമൂഹിക പ്രവർത്തകരും കോൺസുലേറ്റ് വളൻറിയർമാരുമായ അഷ്റഫ് കുറ്റിച്ചൽ, ബിജു നായർ, ഒ.ഐ.സി.സി ഖമീസ് മുശൈത്ത് ടൗൺ കമ്മിറ്റി പ്രസിഡൻറ് റോയി മൂത്തേടം എന്നിവർ ചേർന്നു സ്വീകരിച്ചു.

നിയമ ലംഘകർക്കും അസീറിലെ ജയിലുകളിലും നാടുകടത്തൽ കേന്ദ്രത്തിലും കഴിയുന്നവർക്കും പാസ്പോർട്ട് സ്പോൺസർ പിടിച്ചുവച്ചവർക്കും യാത്രാരേഖയായി നൽകുന്ന എമർജൻസി പാസ്പോർട്ടുകൾ നൽകുന്നതിലെ കാലതാമസത്തെക്കുറിച്ച് സാമൂഹികപ്രവർത്തകർ കോൺസുൽ ജനറലി​െൻറ ശ്രദ്ധയിൽപ്പെടുത്തി. ഔട്ട് പാസ് നൽകുന്നതിനായി മാസത്തിൽ ഒരു ദിവസം കോൺസുലേറ്റ് പ്രതിനിധിയെ അബഹയിലേക്ക് അയക്കാമെന്ന് കോൺസുൽ ജനറൽ ഉറപ്പു നൽകി.

Tags:    
News Summary - Indian Consul General reached Abha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.