പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഫ​സ​ലു​ൽ ആ​ബി​ദ് മാ​ട്ടാ​യി​ക്ക് ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ശ​റ​ഫി​യ്യ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ഫ​സ​ലു​ൽ ആ​ബി​ദ് മാ​ട്ടാ​യി​ക്ക് ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഫ​സ​ലു​ൽ ആ​ബി​ദ് മാ​ട്ടാ​യി​ക്ക് ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം ശ​റ​ഫി​യ്യ ഏ​രി​യ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ശ​റ​ഫി​യ്യ​യി​ൽ റെ​ഡ് മോ​ണ്ട്സ് ഇ​ല​ക്ട്രി​ക്ക​ൽ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം പ്ര​വാ​സി വി​ഷ​യ​ങ്ങ​ളി​ലും ക​ലാ കാ​യി​ക രം​ഗ​ങ്ങ​ളി​ലും നി​റ​സ്സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി വ്യാ​പ​ന​ത്തി​നു മു​മ്പു​വ​രെ സ​ജീ​വ​മാ​യി​രു​ന്ന ജി​ദ്ദ​യി​ലെ ക​ലാ​സാം​സാ​കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ യു​നൈ​റ്റ​ഡ് ക​ലാ​സ​മി​തി​യു​ടെ 12ഓ​ളം നാ​ട​ക​ങ്ങ​ളി​ൽ വേ​ഷ​മ​ണി​ഞ്ഞി​ട്ടു​ണ്ട്.

ഫ്ര​റ്റേ​ണി​റ്റി ഫോ​റം ഹ​ജ്ജ് വ​ള​ൻ​റി​യ​ർ സേ​വ​ന​രം​ഗ​ത്തും ഫു​ട്ബാ​ൾ ഫ്ര​ണ്ട്സ് ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് ക്ല​ബ് സം​ഘാ​ട​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ശ​റ​ഫി​യ്യ​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ ഷാ​ഹു​ൽ തൊ​ഴൂ​പ്പാ​ടം ഫ​സ​ലു​ൽ ആ​ബി​ദി​ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. സ​ജീ​ർ ചു​ങ്ക​ത്ത​റ, റ​ഷീ​ദ് ഷൊ​ർ​ണൂ​ർ, മു​ജീ​ബ് കു​ണ്ടൂ​ർ, ജം​ഷീ​ദ് ചു​ങ്ക​ത്ത​റ, നാ​സ​ർ ക​രു​ളാ​യി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - India Fraternity Forum travels to Abid Mata in Fazlu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.