ഇന്ത്യ ഫ്രറ്റേനിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപന പരിപാടി ഡോ. വി.പി. ജംഷീർ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഇന്ത്യ ഫ്രറ്റേനിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ നടത്തിവന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് സമാപനമായി. മൂന്നാഴ്ചകളിലായി ശറഫിയ്യ അൽഅബീർ മെഡിക്കൽ സെൻററിലും അൽഹയാത് ആശുപത്രിയിലുമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. സംഘടനയുടെ ശറഫിയ്യ, ബലദ്, മക്കാ റോഡ് എന്നീ ഏരിയ സമിതികൾ മുഖേന രജിസ്റ്റർ ചെയ്തവർക്കും കോവിഡ് മഹാമാരി ഭീതിവിതച്ച സാഹചര്യത്തിൽ സാമൂഹിക നന്മക്കുവേണ്ടി പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകർക്കും വേണ്ടിയാണ് പ്രധാനമായും ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തത്തിൽ കൊളസ്ട്രോളിെൻറ അളവ്, പഞ്ചസാരയുടെ അളവ്, രക്തസമ്മർദം എന്നീ പരിശോധനകളും കൂടാതെ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശപ്രകാരമുള്ള കുത്തിവെപ്പും ക്യാമ്പിൽ നടത്തി. ക്യാമ്പിൽ ഇരുനൂറോളം പേർ പരിശോധനക്കെത്തി. അൽഅബീർ ഗ്രൂപ് വൈസ് പ്രസിഡൻറ് ഡോ. വി.പി. ജംഷീർ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രറ്റേനിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ കൗൺസിൽ അംഗം റഊഫ് ചേറൂർ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ മലപ്പുറം, അബ്ദുറഹ്മാൻ, ഇ.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. മുജീബ് അഞ്ചച്ചവിടി, സി.കെ. മുസ്തഫ, സജീർ ചുങ്കത്തറ, കബീർ വയനാട്, സൈനുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മുജീബ് കുണ്ടൂർ സ്വാഗതവും മുജീബ് അഞ്ചച്ചവിടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.