റിയാദ്: തൊഴില്‍ പ്രതിസന്ധി കാരണം ജോലിയും ശമ്പളവുമില്ലാതെ വിവിധ നിര്‍മാണ കമ്പനികളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള തൊഴിലാളികളുടെ മടക്കം തുടരുന്നു. ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്‍െറ കണക്കനുസരിച്ച് റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ നിന്നായി 2820 തൊഴിലാളികളാണ് ഇതുവരെയായി നാട്ടിലത്തെിയത്.
എംബസിയില്‍ രേഖകള്‍ സമര്‍പ്പിച്ച് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ ഇനിയുമുണ്ട്. പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ നിന്നാണ് തൊഴിലാളികള്‍ ഭൂരിഭാഗവും. തൊഴില്‍ പ്രതിസന്ധി രൂക്ഷമായ ബിന്‍ലാദന്‍, സാദ്, എം.എം.ജി തുടങ്ങിയ കമ്പനികളില്‍ നിന്നും തൊഴിലാളികള്‍ മടങ്ങിയിട്ടുണ്ട്. ജിദ്ദ കോണ്‍സുലേറ്റിന് കീഴില്‍ ഇതുവരെയായി 1777 പേരാണ് നാട്ടിലേക്ക് പോയത്.
100 പേര്‍ ഇനിയും ബാക്കിയുണ്ട്. എംബസിയുടെയും കോണ്‍സുലേറ്റിന്‍െറ നേതൃത്വത്തില്‍ 4597 തൊഴിലാളികളാണ് നാട്ടിലേക്ക് പോയത്. ബീഹാര്‍, രാജസ്ഥാന്‍, യു.പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളാണ് ഇക്കൂട്ടത്തില്‍ കൂടുതലുള്ളത്. റിയാദില്‍ നിന്ന് സൗദി ഓജര്‍ കമ്പനിയുടെ മാത്രം 1692 തൊഴിലാളികള്‍ മടങ്ങി. സൗദി ഓജറിന്‍െറ തന്നെ ദമ്മാം ക്യാമ്പില്‍ നിന്ന് 232 തൊഴിലാളികളും നാട്ടിലത്തെി. ദമ്മാമിലെ പ്രമുഖ നിര്‍മാണ കമ്പനിയായ സാദിന്‍െറ 809 തൊഴിലാളികളും തിരിച്ചു പോയവരുടെ പട്ടികയിലുണ്ട്. സാദ് ഹരീരി 22, എം.എം.ജി 65 എന്നിങ്ങനെയാണ് മറ്റു കമ്പനികളില്‍ നിന്ന് മടങ്ങിയവരുടെ എണ്ണം. ബംഗ്ളാദേശ്, ശ്രീലങ്ക, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കണക്ക് ഇതിന് പുറമെയാണ്.
എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിര്‍മാണ പദ്ധതികള്‍ പലതും നിര്‍ത്തിവെച്ചതാണ് നിര്‍മാണ കമ്പനികളില്‍ തൊഴില്‍ പ്രതിസന്ധിക്ക് ഇടയാക്കിയത്. ആയിരക്കണക്കിന് തൊഴിലാളികളുള്ള സൗദി ഓജറും ബിന്‍ലാദനുമാണ് കടുത്ത പ്രതിസന്ധിയിലായത്. ഓജറില്‍ ഒമ്പത് മാസത്തോളം ശമ്പളം കിട്ടാതെ വന്നതോടെ ക്ഷമ നശിച്ച തൊഴിലാളികള്‍ തെരുവിലിറങ്ങിയിരുന്നു. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കിയതോടെ സല്‍മാന്‍ രാജാവ് ഇടപെടുകയും തൊഴിലാളികളുടെ മുഴുവന്‍ കുടിശ്ശിക കൊടുത്തു തീര്‍ത്ത് സൗജന്യമായി അവരെ നാട്ടിലത്തെിക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഭക്ഷണമില്ലാതെ ദുരിതത്തിലായ ക്യാമ്പുകളില്‍ സൗജന്യമായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാനൂം അദ്ദേഹം നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ എംബസിയെ ചുമതലപ്പെടുത്താനും സൗജന്യ നിയമ സഹായം നല്‍കാനും തൊഴില്‍ വകുപ്പ് തയാറായി. ഇതോടെയാണ് തൊഴിലാളികളുടെ തിരിച്ചു പോക്ക് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.