ജിദ്ദ: കഴിഞ്ഞവർഷത്തിെൻറ മൂന്നാം പാദത്തിൽ സൗദി അറേബ്യ വിട്ടത് ലക്ഷത്തോളം വിദേശ തൊഴിലാളികൾ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിെൻറ ഒടുവിലെ കണക്ക് പ്രകാരം 2017 െൻറ രണ്ടാം ത്രൈമാസത്തിൽ രാജ്യത്ത് ഉണ്ടായിരുന്നത് 10.79 ദശലക്ഷം വിദേശികളായിരുന്നു. എന്നാൽ ജൂലൈ^സെപ്റ്റംബർ കാലയളവിൽ അത് 10.6 ആയി ഇടിഞ്ഞു. കുറഞ്ഞത് 94,390. അതേസമയം ഇതേകാലയളവിൽ സൗദിയിലുള്ള ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നതാണ് കൗതുകകരമായ വസ്തുത. 2017 മാർച്ചിലെ കണക്കുകൾ പ്രകാരം 30,39,193 ഇന്ത്യക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. ആറുമാസം കഴിഞ്ഞ് സെപ്റ്റംബർ ആയപ്പോൾ അത് 32,53,901 ആയി. അധികം വന്നത് 2,14,708 പേർ. അഥവാ ഏഴുശതമാനം വർധനവ്. മറ്റുരാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ കുറയുേമ്പാഴും ഇന്ത്യക്കാരുടെ എണ്ണം വലിയ നിരക്കിൽ സൗദിയിൽ കൂടുകയായിരുന്നു എന്ന് അർഥം. പക്ഷേ, പ്രവാസികളെ ബാധിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായ വർഷാന്ത്യത്തിനും പുതുവർഷപ്പിറവിക്കും ശേഷമുള്ള കണക്കുകൾ വരാനിരിക്കുന്നതേയുള്ളു. പ്രവാസത്തിെൻറ ദിശ നിർണയിക്കുന്നതായിരിക്കും ആ കണക്കുകൾ എന്ന് ഉറപ്പ്.
ഇൗ കണക്കുകൾ സൂചിപ്പിക്കുന്ന മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലം അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്ന വിദേശികൾക്ക് ശിക്ഷകളൊന്നും കൂടാതെ നാടുവിടാനുള്ള ഇളവുകാലമായിരുന്നു. മാർച്ച് ഒടുവിൽ ആരംഭിച്ച പൊതുമാപ്പിൽ എട്ടുലക്ഷത്തോളം പേർ രാജ്യം വിട്ടതായാണ് കണക്ക്. ഇതിൽ മുക്കാൽ ലക്ഷത്തിന് അടുത്ത് ഇന്ത്യക്കാരുണ്ടായിരുന്നു. 90 ദിവസത്തേക്ക് ആദ്യം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ് പലതവണ നീട്ടിനൽകി. പൊതുമാപ്പ് പരിധി കഴിഞ്ഞാൽ കർശന പരിശോധന തുടങ്ങുെമന്നും അറിയിച്ചിരുന്നു. ഒടുവിൽ നവംബർ 15 മുതൽ രാജ്യവ്യാപക പരിശോധന തുടങ്ങി. ഒന്നരമാസം പിന്നിട്ട പരിശോധന കാലത്ത് ഏതാണ്ട് മൂന്നുലക്ഷം നിയമലംഘകർ പിടിയിലായിട്ടുണ്ട്. ഇതിൽ ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് സൂചനകൾ. ഒൗദ്യോഗികമായ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനൊപ്പമാണ് നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാർ ജോലി ചെയ്തിരുന്ന ജ്വല്ലറി രംഗം സ്വദേശിവത്കരിച്ചത്. കേരളത്തിൽ നിന്നുള്ള അഞ്ചോളം ജ്വല്ലറി ബ്രാൻഡുകൾക്ക് സൗദിയിൽ ഷോറൂമുകൾ ഉണ്ട്. ഏതാണ്ട് എല്ലാവൻ നഗരങ്ങളിലും അവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. നവംബർ^ഡിസംബർ മാസങ്ങളിൽ അതിദ്രുതം നടപ്പാക്കിയ ജ്വല്ലറി സ്വദേശിവത്കരണം ഏതാണ്ട് സമ്പൂർണമായി കഴിഞ്ഞു. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികൾ പലരും മടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സ്വകാര്യമേഖലയിൽ പണിയെടുക്കുന്ന വിദേശികൾക്കുള്ള ലെവി ഇരട്ടിയാക്കിയത്. നിലവിൽ പ്രതിമാസം 200 റിയാലുണ്ടായിരുന്ന ലെവി ജനുവരി ഒന്നുമുതൽ 400 റിയാൽ ആയി. അടുത്തവർഷം അത് 600 ഉം, 2020 ൽ 800 ഉം ആയി വർധിക്കും. സ്വദേശിവത്കരണത്തിന് ആക്കം കൂട്ടാനാണ് തൊഴിൽമന്ത്രാലയം വിദേശി തൊഴിലാളികളുടെ ലെവി വർധിപ്പിക്കുന്നത്. ഇതും പ്രവാസികളെ ബാധിക്കും.
ആശ്രിത വിസയിലുള്ളവർക്ക് ഏർപ്പെടുത്തിയ ലെവിയും ഇൗ വർഷം ഇരട്ടിയാകും. 2017 ജൂലൈ മുതലാണ് ഇത് നടപ്പാക്കിയത്. ഒരു ആശ്രിതന് പ്രതിമാസം 100 റിയാൽ ആണ് ലെവി. 2018 ജൂലൈയിൽ അത് 200 ആകും. അടുത്തവർഷം 300 ഉം. കുടുംബവുമായി കഴിയുന്ന പ്രവാസികളുടെ ബജറ്റിനെ ഇത് വലിയ തോതിൽ സ്വാധീനിക്കും. ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന എണ്ണ വില വർധനയാണ് മറ്റൊരുഘടകം. ഒക്ടീൻ 91 പെട്രോളിന് 1.37 റിയാലാണ് പുതുക്കിയ നിരക്ക്. 75 ഹലാലയായിരുന്നു നിലവിൽ. 90 ഹലാല ഉണ്ടായിരുന്ന ഒക്ടീന്‍ 95 ന് 2.04 റിയാലായി. ആദ്യ ഇനത്തിന് 83 ശതമാനവും രണ്ടാമത്തേതിന് 127 ശതമാനവുമാണ് വർധിച്ചത്. ഇന്ധനത്തിനുള്ള സബ്സിഡി എടുത്തു കളഞ്ഞതാണ് വില വര്‍ധനക്ക് ഇടയാക്കിയത്. പകരം സബ്സിഡി അര്‍ഹിക്കുന്ന പൗരന്മാര്‍ക്ക് സിറ്റിസൺ അക്കൗണ്ട് വഴി ധനസഹായം വിതരണം ചെയ്യും. അതുകൊണ്ട് തന്നെ 2018 സൗദി പ്രവാസത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രവാസത്തിെൻറ ദിശ എങ്ങോട്ടാണെന്ന് കൃത്യമായി തിരിച്ചറിയാൻ അവസരമൊരുക്കുന്ന വർഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.