പ്രവാസി കാർഡുകൾക്കുള്ള അപേക്ഷ കാമ്പയിൻ ഉദ്ഘാടനം കരീം കൂട്ടിലങ്ങാടിയും അബൂബക്കർ അരിമ്പ്രയും ഒന്നിച്ച് നിർവഹിക്കുന്നു
ഖുലൈസ്: ജിദ്ദക്കടുത്ത് ഖുലൈസ് കെ.എം.സി.സിക്ക് പുതിയ ആസ്ഥാന കേന്ദ്രം തുറന്നു. ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസി ക്ഷേമനിധി കാർഡ്, നോർക്ക കാർഡ് എന്നിവയുടെ അപേക്ഷ കാമ്പയിൻ ഉദ്ഘാടനം ജിദ്ദ കെ.എം.സി സി ക്ഷേമനിധി കാർഡ് ഡെസ്ക്ക് അധ്യക്ഷൻ കരീം കൂട്ടിലങ്ങാടിയും അബൂബക്കർ അരിമ്പ്രയും ഒന്നിച്ച് നിർവഹിച്ചു. അസീസ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു.
പ്രവാസി കാർഡുകളിൽ ഖുലൈസിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പ്രവാസികളെ ചേർക്കാൻ തീരുമാനിച്ചു. അസീസ് മണ്ണാർക്കാട്, നൗഷാദ് മണ്ണാർക്കാട്, റഷീദ് എറണാകുളം, സക്കീർ മണ്ണാർ മല, ഹംസക്കുട്ടി ഇരുമ്പുഴി, അഷ്റഫ് ചെറുകുളമ്പ്, ജാബിർ കൊണ്ടോട്ടി, ഷുക്കൂർ ഫറോക്ക്, സൈതലവി ശുഹൈബി, അക്ബർ ആട്ടീരി, ഉമ്മർ കോട്ടക്കൽ തുടങ്ങിയവർ പങ്കെടുത്തു. ആരിഫ് പഴയകത്ത് സ്വാഗതവും ഇബ്രാഹീം വന്നേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.