സൗദിയിൽ പ്രതിദിന കോവിഡ്​ കേസുകൾ കുതിച്ചുയർന്നു

റിയാദ്​: സൗദി അറേബ്യയിൽ നീണ്ട ഇടവേളക്ക്​ ശേഷം പ്രതിദിന കോവിഡ്​ കേസുകളിൽ വലിയ വർധനവ്​. ചൊവ്വാഴ്​ച 310 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ തന്നെ റിയാദിലാണ്​ ഏറ്റവും കൂടുതൽ കേസുകൾ കണ്ടെത്തിയത്​. ഒറ്റ ദിവസം 131പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​.

റിയാദിൽ കൂടുതൽ ശ്രദ്ധപതിയേണ്ടതായി അധികൃതർ കാണുന്ന പക്ഷം നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യതയുണ്ട്​. അതെസമയം രാജ്യത്താകെ 271 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാല്​ മരണങ്ങൾ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 368639 ഉം രോഗമുക്തരുടെ എണ്ണം 360110 ഉം ആയി. ആകെ മരണസംഖ്യ 6383 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2146 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 375 ആണ്​​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 131, കിഴക്കൻ പ്രവിശ്യ 61, മക്ക 38, മദീന 16, അൽബാഹ 13, വടക്കൻ അതിർത്തി മേഖല 10, അൽജൗഫ്​ 9, അസീർ 8, ഖസീം 7, നജ്​റാൻ 7, ഹാഇൽ 4, തബൂക്ക്​ 3, ജീസാൻ 3.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.