തര്‍ത്തീല്‍ ഗ്രാൻഡ് ഫിനാലെയില്‍ ചാമ്പ്യന്മാരായ യു.എ.ഇ ടീമിന് ട്രോഫി കൈമാറുന്നു
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ കഴിഞ്ഞ രണ്ടു മാസമായി നടത്തി വന്ന ഖുര്‍ആന്‍ മത്സരങ്ങളുടെ സമാപനം 'തര്‍ത്തീല്‍ ഗ്രാൻഡ് ഫിനാലെ' സംഘടിപ്പിച്ചു. സമാപന സംഗമം ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന് സഖാഫി ചെമ്പ്രശ്ശേരി അധ്യക്ഷത വഹിച്ചു. സൗദി ഈസ്റ്റ്, യു.എ.ഇ, സൗദി വെസ്റ്റ്, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ നാഷനലുകളില്നിന്ന് 15 ഇനങ്ങളിലായി നൂറ്റിപ്പതിനഞ്ച് പ്രതിഭകളാണ് വെര്‍ച്ച്വല്‍ സംവിധാനത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പങ്കെടുത്തത്.
ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ സെമിനാര്‍, പ്രസംഗം, മാഗസിന് നിർമാണം, എക്സിബിഷന്, ക്വിസ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളില്‍ ഗള്‍ഫില്‍ 916 യൂനിറ്റുകളില്‍ ഒഡീഷന് 147 സെക്ടറുകളിലും 54 സെന്‍ട്രലുകളിലും ഏഴ് നാഷനല്‍ തലത്തിലും നടന്ന വിവിധ ഘട്ട മത്സരങ്ങള്‍ 'തര്‍ത്തീല്‍ ഗള്‍ഫ് ഗ്രാൻഡ് ഫിനാലെ'യുടെ ഭാഗമായി നടന്നു.
യു.എ.ഇ, സൗദി ഈസ്റ്റ്, ഖത്തര്‍ എന്നീ നാഷനലുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജാബിറലി പത്തനാപുരം തര്‍ത്തീല്‍ ജേതാക്കളെ പ്രഖ്യാപിച്ചു. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ത്വാഹ തങ്ങള്‍, നിസാമുദ്ദീന്‍ ഫാളിലി, അബൂബക്കര്‍ അസ്ഹരി, നിഷാദ് അഹ്സനി എന്നിവർ സംസാരിച്ചു. സകരിയ്യ ഇര്‍ഫാനി സ്വാഗതവും സല്മാന് വെങ്ങളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.