ജിദ്ദ: ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റിയുടെ മതേതര സംരക്ഷണ ദിനാചരണത്തിെൻറ ഭാഗമായി ഐ.എം.സി.സി ജിദ്ദ കമ്മറ്റി ‘അരികിലെ ഫാഷിസവും അകലുന്ന മതേതരത്വവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫാഷിസം നമ്മുടെ അരികിലല്ല അകത്ത് തന്നെ എ ത്തപ്പെട്ട സാഹചര്യമാണ് രാജ്യത്ത് ഇന്ന് നിലനിൽക്കുന്നത്. മുസലീംകളടക്കമുള്ള മത ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരുടെ പേരുകൾ പോലും ഉച്ചരിക്കാൻ രാജ്യത്തെ പല സെക്കുലർ കക്ഷികളും തയാറാവുന്നില്ലന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത മാധ്യമ പ്രവർത്തകനും മീഡിയ ഫോറം പ്രസിഡൻറമായ ഹസൻ ചെറൂപ്പ അഭിപ്രായപ്പെട്ടു.
നവോദയ രക്ഷാധികാരി വി.കെ റഊഫ്, സൗദി ഐ.എം.സി.സി പ്രസിഡൻറ് എ.എം അബ്്ദുല്ല കുട്ടി, ഇസ്മാഈൽ കല്ലായി, അക്ബർ പൊന്നാനി, ദിലീപ് താമരക്കുളം, ഹസ്സൻ മങ്കട, മമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു. അബ്്ദുറഹ്മാൻ കാളംമ്പറാട്ടിൽ മോഡറേറ്ററായിരുന്നു. എം.എം മൗലവി , നൗഷാദ് മാരിയാട് എന്നിവർ ആശംസ നേർന്നു. അബു കുണ്ടായി വിഷയം അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി വൈലത്തുർ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എ.പി അബ്്ദുൽ ഗഫൂർ സ്വാഗതവും സെക്രട്ടറി സി.എച്ച് അബ്്ദുൽ ജലീൽ തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.