ഇമാം ശാഫി ഇസ്ലാമിക് സെന്റർ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ സംസാരിക്കുന്നു
ജിദ്ദ: കാസർകോട് ഇമാം ശാഫി ഇസ്ലാമിക് സെന്റർ ജിദ്ദ ചാപ്റ്റർ കൺവെൻഷൻ സംഘടിപ്പിച്ചു. ഉംറ നിർവഹിക്കാനെത്തിയ സമസ്ത കേന്ദ്ര മുശാവറ അംഗവും പണ്ഡിതനുമായ അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണക്ക് പരിപാടിയിൽ സ്വീകരണം നൽകി. പരിപാടി എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി ഉദ്ഘാടനം ചെയ്തു.
ഹസൻ ബത്തേരി അധ്യക്ഷത വഹിച്ചു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ, എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ഹാജി ഇസ്സുദ്ധീൻ മുഹമ്മദ്, പി.വി സുബൈർ നിസാമി, മുജീബ് കമ്പാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ് മുഗ്രാൽ സ്വാഗതവും അബ്ദുല്ല ഹിറ്റാച്ചി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.