ജിദ്ദ: ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇഫ്താർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇഫ്താർ സമയത്ത് ആഭ്യന്തര, വിദേശ ടെർമിനലുകളിലെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവള ഒാഫീസ് ചാരിറ്റബിൾ സൊസൈറ്റികളുമായി സഹകരിച്ച് ഇഫ്താർ പദ്ധതി ഒരുക്കിയിരിക്കുന്നത്.
പദ്ധതിയിലൂടെ മൂന്ന് ലക്ഷം യാത്രക്കാർക്ക് ഇഫ്താർ വിഭവങ്ങൾ നൽകാനാണ് പരിപാടി.
ഇതിനായി നിരവധി ജോലിക്കാരെയും സന്നദ്ധ സേവകരായി 70 പേരെയും ഒരുക്കിയിട്ടുണ്ട്. വിവിധ ഭക്ഷ്യവസ്തുക്കളടങ്ങിയ പതിനായിത്തിലധികം പാക്കറ്റുകളാണ് വിമാനത്താവളത്തിൽ ദിവസവും വിതരണം ചെയ്തുവരുന്നത്. റമദാനായതോടെ ഹാളുകൾ അലങ്കരിച്ചിട്ടുണ്ട്. നോർത്ത്, സൗത്ത്, ഹജ്ജ് ഉംറ ടെർമിനലുകളിലായി ഇഫ്താർ വിഭവങ്ങളുടെ വിതരണത്തിനായി മൂന്ന് തമ്പുകളും ഒരുക്കിയിട്ടുണ്ട്. തറാവീഹ് നമസ്കാരത്തിനു ശേഷം സുബ്ഹി വരെ സമയങ്ങളിൽ യാത്രക്കാർക്ക് ഇൗത്തപഴവും കഹ്വയും സംസമും നൽകുന്ന രീതിയിലാണ് വിമാനത്താവളത്തിലെ ഇഫ്ത്താർ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.