ഇബ്രാഹിം
Posted On
date_range Updated On
date_range ഉംറ കഴിഞ്ഞ് മടങ്ങവേ ഇടുക്കി സ്വദേശി ജിദ്ദ വിമാനത്താവളത്തിൽ മരിച്ചു
ജിദ്ദ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇടുക്കി സ്വദേശി മരിച്ചു. തൊടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹിം (75) ആണ് മരിച്ചത്. വിമാനത്താവളത്തിൽ ഹൃദയാലാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ഭാര്യ: പരേതയായ നബീസ, മക്കൾ: നജീബ്, നൗഫൽ, നജുമ, നസിയ, മരുമക്കൾ: നാസർ, റഹീം. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാനന്തര സഹായങ്ങൾക്കും മറ്റും കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.