മക്ക: ‘ഹൊറൈസൺസ് 2026’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) വെസ്റ്റ് ചാപ്റ്റർ ഓൺലൈനായി സംഘടിപ്പിച്ച 2025-26 പ്രവർത്തന വർഷത്തെ വാർഷിക കൗൺസിൽ പ്രക്രിയകൾ സമാപിച്ചു. വെസ്റ്റ് ചാപ്റ്ററിന് കീഴിലുള്ള 11 റീജിയനുകളിലും 23 ഡിവിഷനുകളിലും 185 യൂനിറ്റുകളിലും വളരെ വ്യവസ്ഥാപിതവും സുതാര്യവുമായി കൗൺസിലുകൾ പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര ചാപ്റ്റർ കൗൺസിലിന് വിരാമമായത്. രണ്ടു ദിവസങ്ങളിലായി നടന്ന കൗൺസിൽ യോഗം ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് അബ്ദുൽ റഷീദ് സഖാഫി മുക്കം ഉദ്‌ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡൻറ് ഹസൻ സഖാഫി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പ് സെക്രട്ടറിമാർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു ചർച്ച ചെയ്തു. ഓർഗനൈസേഷൻ സെക്രട്ടറി മൊയ്‌ദീൻ മാവൂർ, അഡ്മിൻ ആൻഡ് പി.ആർ സെക്രട്ടറി സൈതലവി കൂമണ്ണ, പി.ആർ ആൻഡ് മീഡിയ സെക്രട്ടറി അബ്ദുൽ സത്താർ പതിമംഗലം (ഓർഗനൈസേഷൻ വിഭാഗം), തസ്കിയ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ, മോറൽ എജുക്കേഷൻ സെക്രട്ടറി ഓടക്കൽ അബ്ദുൽ ബാസിത് അഹ്‌സനി, ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറി മുഹമ്മദ് സഖാഫി (വിദ്യാഭ്യാസ വിഭാഗം), നോളജ് സെക്രട്ടറി പി.എം.ആർ. മുജീബ്, വുമൺ എംപവർമെൻറ് സെക്രട്ടറി ജാബിർ വാഴക്കാട്, പബ്ലിക്കേഷൻ സെക്രട്ടറി ജാഫർ താനൂർ (നോളജ് വിഭാഗം), വെൽഫെയർ ആൻഡ് സർവിസ് സെക്രട്ടറി അബൂബക്കർ ഐക്കരപ്പടി, എക്കണോമിക്സ് സെക്രട്ടറി മുസ്തഫ കാളോത്ത് (സോഷ്യൽ സർവീസ് വിഭാഗം), ഫിനാൻസ് സെക്രട്ടറി മുഹമ്മദ് സാലിഹ്, ജനറൽ സെക്രട്ടറി ഷാഫി ബാഖവി എന്നിവരും ഓപ്പറേഷൻസ് അഫേഴ്‌സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി പ്രസിഡൻറ് അഷ്‌റഫ് പേങ്ങാട്, ഹ്യൂമൻ റീസോഴ്‌സ് ഡെവലപ്മെൻറ് ഡയറക്ടറേറ്റ് വൈസ് പ്രസിഡൻറ് അബ്ദു നാസർ അൻവരി, സോഷ്യൽ സർവിസ് ഡയറക്ടറേറ്റ് വൈസ് പ്രസിഡൻറ് മൊയ്‌ദീൻ കുട്ടി സഖാഫി എന്നിവരും അതതു വകുപ്പുകളുടെ റിപ്പോർട്ടുകൾ കൗൺസിലിൽ സമർപ്പിച്ചു.
‘പ്രവാസികളുടെ അഭയം’ എന്ന മുദ്രാവാക്യമുയർത്തി ഐ.സി.എഫ് മുന്നോട്ടുവെക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയായ ‘ഐ.സി.എഫ് കെയർ’ കൂടുതൽ ജനകീയമാക്കാൻ പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് യോഗത്തിൽ സംസാരിച്ച ഇൻറർനാഷനൽ സെക്രട്ടറി സലീം പാലച്ചിറ ആഹ്വാനം ചെയ്തു.
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാസാന്ത സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ‘രിഫായീ കെയർ’ ഉൾപ്പെടെ ഐ.സി.എഫ് നടപ്പാക്കിവരുന്ന ജീവകാരുണ്യ, സാന്ത്വന സേവന പ്രവർത്തനങ്ങൾ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ കണ്ണീരൊപ്പുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ സ്വാഗതവും അഡ്മിൻ സെക്രട്ടറി സൈതലവി കൂമണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.