സൗദിയിൽ വിവിധ പ്രദേശങ്ങളിൽ പരക്കെ മഴക്ക് സാധ്യത; കാറ്റും ശക്തമായേക്കും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ എന്നീ പ്രദേശങ്ങളിലാണ് ഇടിമിന്നലോടു കൂടിയ മഴക്ക് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ഈ കാലാവസ്ഥാ വ്യതിയാനം നജ്റാൻ, കിഴക്കൻ പ്രവിശ്യ, ഹാഇൽ, മദീന, മക്ക എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാൻ ഇടയുണ്ട്. മോശം കാലാവസ്ഥ കാരണം ജിസാനിലേക്കുള്ള തീരദേശ പാതയിൽ കാഴ്ചാപരിധി പൂർണമായും തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പ്രത്യേകം ഓർമ്മിപ്പിച്ചു.

അതേസമയം, ചെങ്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ട്. ചെങ്കടലിന്റെ വടക്കൻ, മധ്യ ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെയും, തെക്കൻ ഭാഗത്ത് മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വരെയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Tags:    
News Summary - Widespread Rain Expected Across Various Regions in Saudi Arabia; Strong Winds Likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.