ഐ.​സി.​എ​ഫ് സ​ഹാ​ഫ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച​ ശൈ​ഖ്​ രി​ഫാ​ഈ അ​നു​സ്മ​ര​ണ, മ​ഹ്​​ദ​റ​ത്തു​ൽ ബ​ദ്​​രി​യ ആ​ത്മീ​യ മ​ജ്​​ലി​സ്​ പ​രി​പാ​ടി

ഐ.സി.എഫ് ശൈഖ് രിഫാഈ അനുസ്മരണം

റിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സഹാഫ യൂനിറ്റ് ശൈഖ് രിഫാഈ അനുസ്മരണവും മഹ്ദറത്തുൽ ബദ്രിയ ആത്മീയ മജ്ലിസും സംഘടിപ്പിച്ചു. റിയാദ് സെക്ടർ, യൂനിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി. പ്രവാചക ജീവിതത്തെയും ആധുനിക യുഗത്തിൽ പ്രവാചക ചാര്യയെ പിന്തുടരുന്നതിന്റെ ആവശ്യകതയെയുംകുറിച്ച് അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ സംസാരിച്ചു.

സിദ്ദീഖ് അഹ്‌സനി പ്രാർഥന നിർവഹിച്ചു. മുജീബ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. നൗഷാദ് മുസ്‌ലിയാർ, അൻസാർ മുസ്ലിയാർ തുടങ്ങിയവർ സദസ്സ് നിയന്ത്രിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ നൗഷാദ്, സുഹൈർ ഹാജി, ഷാഫി, ഇംതിയാസ്‌ എന്നിവർ സംസാരിച്ചു. റഹ്മത്തലി നന്ദി പറഞ്ഞു.

Tags:    
News Summary - ICF Shaikh Rifai Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.