ഐ.സി.എഫ് സർഗ സംഗമ വിജയികളായ ദമ്മാം സെക്ടർ ട്രോഫിയുമായി
ദമ്മാം: ഐ.സി.എഫ് കിഴക്കൻ പ്രവിശ്യ സർഗസംഗമത്തിന് പരിസമാപ്തി. യൂനിറ്റ്, സെക്ടർ തലങ്ങളിൽ ഒരുമാസത്തിലധികം നീണ്ടുനിന്ന വിവിധ പരിപാടികൾക്ക് ശേഷമാണ് പ്രൊവിൻസ് സർഗസംഗമം സമാപിച്ചത്. കലാസാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമ്മാം സെൻട്രൽ ഓവറോൾ ചാമ്പ്യന്മാരായി.
തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും അൽഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവിശ്യക്ക് കീഴിലെ ദമ്മാം, അൽ-ഖോബാർ, അൽ-ഹസ്സ, ജുബൈൽ, ഖത്വീഫ്, തുഖ്ബ എന്നീ സെൻട്രലുകളിൽനിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. സമാപന സംഗമത്തിൽ കോയ സഖാഫി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.സി.എഫ് ഇന്റർനാഷനൽ നേതാക്കളായ സുബൈർ സഖാഫി, സലീം പാലച്ചിറ, നാഷനൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ ഉള്ളണം, സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ എന്നിവർ വിതരണം ചെയ്തു. അബ്ദുറഹീം മഹ്ളരി, നാസർ ചിറയിൻകീഴ്, റഷീദ് കോഴിക്കോട്, നാസർ മസ്താൻമുക്ക്, അബ്ബാസ് തെന്നല, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, സിദ്ദീഖ് ഇർഫാനി, അഹ്മദ് നിസാമി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. അബ്ദുസ്സലാം അൽഅഹ്സ്സ, ഉബൈദ് ഖത്വീഫ്, ഷൗക്കത്ത് സഖാഫി, അബ്ദുൽ കരീം ഖാസിമി ജുബൈൽ എന്നിവർ നേതൃത്വം നൽകി. അഷ്റഫ് കാരുവമ്പൊയിൽ സ്വാഗതവും ശരീഫ് മണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.