Posted On
date_range Updated On
date_range ഹൈദരാബാദ് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
യാംബു: ഹൈദരാബാദ് സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മിർസ ഇബ്‌റാഹിം ബൈഗ് (42) ആണ് നെഞ്ചുവേദനയെ തുടർന്ന് യാംബു നാഷനൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശനിയാഴ്ച രാവിലെ മരിച്ചത്. യാംബുവിൽ 15 വർഷമായി ഒരു സ്വകാര്യ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: പരേതനായ മിർസ റഹിം ബൈഗ്. മാതാവ്: സുലൈഖ ബീഗം. ഭാര്യ: ശാരിഖ സന. മക്കൾ: ഇസ്മാഈൽ ബൈഗ്, സിയാദ് ബൈഗ്, മിൻഹ ഫാത്തിമ, അമ്മാറ ഫാത്തിമ, റുഷ്ദ ഫാത്തിമ. യാംബു റോയൽ കമീഷൻ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യാംബുവിലുള്ള സഹോദരൻ മിർസ ഇസ്ഹാഖ് ബൈഗും പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.